Category: പ്രാദേശിക വാർത്തകൾ

Total 13893 Posts

പ്രസംഗത്തില്‍ നിയമപരമായി തെറ്റില്ലെന്ന് കെ.എസ്.ഹരിഹരന്‍; വടകരയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

വടകര: വടകരയില്‍ നടന്ന പൊതുയോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യ ചെയ്യലിനായി വടകര പോലീസ് മുന്‍പാകെ ഹരിഹരന്‍ ഹാജരാവുകയായിരുന്നു. തനിക്കെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ” എനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നടപടിയുണ്ടായില്ല. വീടിന് നേരെ ബോംബെറിഞ്ഞവരെ ഇതുവരെ

പ്രദര്‍ശനം കാണാനും ചിത്രങ്ങള്‍ സ്വന്തമാക്കാനും അവസരം; കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റ് പ്രദര്‍ശനം സമാപനത്തിലേക്ക്

കാപ്പാട്: 2023 ഡിസംബര്‍ 26 മുതല്‍ കോഴിക്കോട് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്നുവരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റ് പ്രദര്‍ശനം അവസാന വാരത്തിലേക്ക്. 2024 മെയ് 17 മുതല്‍ 23 വരെയാണ് സമാപന പ്രദര്‍ശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകളും മറ്റു

50,000 രൂ​പയുടെ വാ​യ്പ​ക്ക് പയ്യോളി സ്വദേശിക്ക് നഷ്ടമായത് 82,240 രൂ​പ; വ്യാ​ജ ലോ​ൺ ആ​പ് ത​ട്ടി​പ്പി​ൽ യുവാവ് അറസ്റ്റിൽ

പ​യ്യോ​ളി: വ്യാ​ജ ലോ​ൺ ആ​പ് ത​ട്ടി​പ്പി​ൽ പയ്യോളി സ്വദേശിയായ യുാവാവിന് നഷ്ടമായത് 82240 രൂ​പ. പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ സാ​യൂ​ജി​നാ​ണ് വ്യാ​ജ ലോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വാ​യ്പ​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ പ​ണം ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി ക​റു​വ​ക്ക​ണ്ടി മീ​ത്ത​ൽ ശ്രീ​കാ​ന്തി​നെ (38) പോലീസ് അറസ്റ്റ് ചെയ്തു. സാ​യൂ​ജ് 50000 രൂ​പ വാ​യ്പ​ക്കാണ് അ​പേ​ക്ഷി​ച്ചത്. എന്നാൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 82240

മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു

കീഴരിയൂര്‍: മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു. കുളങ്ങര മീത്തല്‍ ഷൗക്കത്ത് ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസായിരുന്നു. മരംമുറി തൊഴിലാളിയായ ഷൗക്കത്ത് ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി പോയതായിരുന്നു. മരത്തിനു മുകളില്‍ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരംമുറിഞ്ഞ് വീഴുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയോട് പരാതി പറയാനെത്തിയ ഉമ്മ കുടുംബശ്രീയുടെ പിറവിക്ക് വഴിവെച്ചപ്പോള്‍; സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകെ മാതൃകയായ ആ സംവിധാനത്തിന്റെ ചരിത്രത്തിലൂടെ

കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍, സ്ത്രീകളുടെ മുന്നേറ്റത്തില്‍ തിളക്കമാര്‍ന്ന അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന കുടുംബശ്രീ പ്രസ്ഥാനം 27ാം വയസില്‍. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടില്‍ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കുടുംബശ്രീയുടെ കുതിപ്പ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച, അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്

പന്തീരങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്; പ്രതി രാഹുല്‍ രാജ്യംവിട്ടുവെന്ന് സ്ഥിരീകരണം, പ്രതിയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ്

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ രാജ്യംവിട്ടുവെന്ന് സ്ഥിരീകരണം. രാഹുലിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ബംഗളുരുവിലെത്തിയ രാഹുല്‍ ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. രാഹുലിന്റെ വീട് ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടില്‍ എത്തിക്കുന്നതിന് വിവിധ

പന്തിരിക്കര സ്വദേശിയുടെ തലയില്‍ ബിയര്‍കുപ്പികൊണ്ട് അടിച്ചതടക്കം നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി

പെരുവണ്ണാമുഴി: പന്തിരിക്കര സ്വദേശിയായ വെള്ളച്ചാലിൽ ഷിഗിലിനെ(35) ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തി. നിരന്തരം അടിപിടിക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺദാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.യുടേതാണ് ഉത്തരവ്. ആറുമാസത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കാൻപാടില്ല എന്നതാണ് ഉത്തരവ്. പന്തിരിക്കര സ്വദേശിയുടെ തല ബിയർകുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചതാണ് ഷിഗിലിന്റെപേരിലുള്ള അവസാനത്തെ കേസ്.

ചെങ്ങോട്ടുകാവ് കോരായി ശ്രീമതി ടീച്ചര്‍ അന്തരിച്ചു

പൊയില്‍ക്കാവ്: ചെങ്ങോട്ടുകാവ് കോരാരി ശ്രീമതി ടീച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: വേലായുധന്‍. മക്കള്‍: ബേബി സുന്ദര്‍രാജ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍). രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്കൂൾ),

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി; പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മെയ് 18ന് നാട്ടുകാരുടെ യോഗം

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി നാട്ടുകാര്‍ യോഗം ചേരുന്നു. മെയ് 18 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് യോഗം നടക്കുക. അയ്യായിരത്തോളം വരുന്ന ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഈ പ്രശ്‌നം

പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു

പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ