Category: മേപ്പയ്യൂര്‍

Total 516 Posts

ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; മേപ്പയ്യൂരില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡങ്ങ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ, അധ്യക്ഷത വഹിച്ചു. മൂന്നുലക്ഷം രൂപയാണ് ഫണ്ടായി അനുവദിച്ചത്. പഞ്ചായത്തിലെ ഒമ്പത് ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍.വി.പി.ബിജു,

നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ ഇനി യോഗ ഹാളും

കീഴരിയൂർ: നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ ധനസഹായത്തോടെ നിർമ്മിച്ച യോഗ ഹാള്‍ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ നിർമ്മല അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ:അനീന പി ത്യാഗരാജ് പദ്ധതി വിശദീരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനിത

കൊയിലാണ്ടിയില്‍ നിന്നും തുറയൂരിലേക്ക് ഇനി എളുപ്പയാത്ര; നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു

മേപ്പയൂര്‍: കീഴരിയൂർ- തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂർ-പൊടിയാടി- തുറയൂർ റോഡിൽ നിർമ്മിച്ച നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. കോരപ്ര- പൊടിയാടി റോഡിൽ എട്ട് കോടി ചെലവിലാണ് പാലങ്ങൾ നിർമ്മിച്ചത്. ഇരുപാലങ്ങളിലും ക്യാരേജ് വേയ്ക്ക് പുറമേ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരു പാലങ്ങളോടും ചേർന്ന് അനുബന്ധ

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ പടക്കപ്രയോഗം; ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടി കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്

കൂരാച്ചുണ്ട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയില്‍ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്‌. കാട്ടാനകളെ വിരട്ടിയോടിക്കാന്‍ ഗുണ്ട് ഉപയോഗിച്ചപ്പോൾ അത് കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44)  പരിക്കേറ്റത്. അപകടത്തില്‍ കൈപ്പത്തിക്കും, ചെവിക്കുമടക്കം പരിക്കേറ്റ സുനിലിന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ വെച്ച് ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം

നടുവണ്ണൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കോട്ടൂര്‍ വാകയാട് ചാലില്‍ രാജന്‍ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ഋത്വിക് രാജ്, അക്ഷയ. അച്ഛന്‍: ചന്തുക്കുട്ടി. അമ്മ: മാധവി. സഹോദരങ്ങള്‍: സുധാകരന്‍, സുരേഷ്( ഓട്ടോഡ്രൈവര്‍), ഷൈമ (ഇയ്യാട്).

വിയ്യൂർ പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു

വിയ്യൂർ: പൂണിച്ചേരി തിരുമാലക്കുട്ടി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഗോപാലൻ (സിറ്റി ഗ്യാസ്(റിട്ടയേര്‍ഡ്‌) ), നാരായണൻ (ഓട്ടോ ഡ്രൈവർ), രമേശൻ, പരേതനായ രാജൻ, ദേവകി, ചന്ദ്രിക. മരുമക്കൾ: മുകുന്ദൻ കൊയിലാണ്ടി, വിജയൻ മൂടാടി, ഗീത, സരസ, ലത, ഷീബ. സഞ്ചയനം: ഞായറാഴ്ച.  

അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചു; കീഴരിയൂരില്‍ എട്ട് കാര്‍ഡുടമകള്‍ക്ക് എതിരെ നടപടി

കൊയിലാണ്ടി: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റിയ കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കീഴരിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 23 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായ എട്ട് കാര്‍ഡുകള്‍ പിടിച്ചെടുത്ത് പിഴയടക്കുവാന്‍ നോട്ടീസ് നല്‍കി. കൊയിലാണ്ടി താലൂക്കില്‍ നിന്നും കഴിഞ്ഞ മൂന്നു മാസങ്ങിലായി നടത്തിയ പരിശോധനയില്‍

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മേപ്പയൂര്‍ നരക്കോട് വലിയ പറമ്പില്‍ കുമാരന്‍ അന്തരിച്ചു

മേപ്പയൂര്‍: നരക്കോട് വലിയപറമ്പില്‍ കുമാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മാധവി. മക്കള്‍: രവീന്ദ്രന്‍ വള്ളില്‍ (കോണ്‍ഗ്രസ് മേപ്പയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, റിട്ട.എച്ച്.എം ജി.യു.പി സ്‌ക്കൂള്‍ കന്നൂര്), ബാബു, ഷൈല (മര്‍കസ് പബ്ലിക് സ്‌ക്കൂള്‍ പൂക്കാട്). ഷാജി (കുവൈത്ത്). മരുമക്കള്‍: ലളിത(റിട്ട. അധ്യാപിക ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), സുരേന്ദ്രന്‍ (റിട്ട. അധ്യാപകന്‍,

നവീകരിച്ചത് 20ലക്ഷം രൂപ ചെലവില്‍; മേപ്പയ്യൂരിലെ മനക്ക ചെറുവത്ത് റോഡ് തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്ക ചെറുവത്ത് തറയത്ത് മുക്ക് റോഡ് നവീകരിച്ചശേഷം നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.റീന റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു.

ദുരിതയാത്രയ്ക്ക് അറുതി; മേപ്പയൂർ ചങ്ങരംവെള്ളി വള്ളിൽ തച്ചറോത്ത് റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂർ: കോണ്‍ഗ്രീറ്റ് ചെയ്ത മേപ്പയൂർ ആറാം വാർഡിലെ വള്ളിൽ തച്ചറോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം പ്രസീദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്,