ഇനി വിഷരഹിത പച്ചക്കറികള്‍ ലഭ്യമാകും; മേപ്പയ്യൂര്‍ സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക പ്രവര്‍ത്തനമാരംഭിച്ചു


മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. പച്ചക്കറികള്‍ക്ക് പുറമെ കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉല്‍പ്പന്നങ്ങളും കിയോസ്‌ക്കുകളില്‍ ലഭ്യമാകും.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീജയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യാതിഥിതിയായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി പി.വി പദ്ധതി വിശദീകരണം നടത്തി.

രമ വി.പി ( ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍), ദീപകേളോത്ത് (വാര്‍ഡ് മെമ്പര്‍), കെ.പി അനില്‍ കുമാര്‍ ( ഗ്രാമപഞ്ചായത്ത് സെക്രട്ടറി) എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. ഇതിന് സമീപത്തായി മേപ്പയ്യൂര്‍ സി ഡി എസ്സിന്റെയും മോഡല്‍ ജി.ആര്‍ സി യുടെയും സംയുക്താഭിമുഖ്യത്തില്‍ ഭക്ഷ്യമേള കൂടി സംഘടിപ്പിച്ചു.

സി.ഡി.എസ് മെമ്പര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ അക്കൗണ്ടന്റ്, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.ഡി.എസ്സ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കെ.പി സ്വാഗതവും സി.ഡി.എസ് മെമ്പര്‍ നിഷ. പി.ടി നന്ദിയും അറിയിച്ചു.