Category: പയ്യോളി
എല്‍.എസ്.എസ് വിജയികള്‍ക്ക് അനുമോദനവുമായി കാരയാടെ ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതി
പേരാമ്പ്ര: കാരയാട് ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എല്‍.എസ്.എസ് വിജയികളെ അനുമോദിച്ചു. പി.എം രാജന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍മയുടെ സെക്രട്ടറി ടി.എം സജീഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡണ്ട് വി.കെ ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ശശി, സുരേന്ദ്രന്‍, ഷാജി, അനില്‍,സന്തോഷ്, ശ്രീനീഷ് എന്നിവര്‍ സംസാരിച്ചു.
പയ്യോളി കൃഷി ഭവൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം
പയ്യോളി: കേരള സർക്കാർ കാർഷിക വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കാർഷിക പദ്ധതിയുടെ പ്രചരണാർത്ഥം പയ്യോളി കൃഷിഭവൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നതാണ് ചിത്രരചനാ മത്സരത്തിന്റെ വിഷയം. ഏത് പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക മാധ്യമം നിഷ്കർഷിച്ചിട്ടില്ല. ചിത്രങ്ങൾ ഏപ്രിൽ 24 ന് മുമ്പായി ലഭിക്കണം. 7592011636 എന്ന വാട്ട്സ്ആപ്പ്
വളരുകയാണ് വലുതാവുകയാണ്; പയ്യോളി ജി.വി.എച്ച്.എസ്.എസ്സിന് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ
പയ്യോളി: വികസനതേരിൽ പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുമതി ലഭിച്ചതായി കനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. സ്കൂളിന് തെക്കു ഭാഗത്തായുള്ള പഴയെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം പണിയുക. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 4 കോടി രൂപയാണ് പയ്യോളി ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ
ദേശീയപാത വികസനം: ഒടുവിൽ പയ്യോളിയില്‍ കെട്ടിടംപൊളിക്കല്‍ തുടങ്ങി; ടൗണ്‍ ജുമാമസ്ജിദ് റമദാന് ശേഷം പൊളിക്കും
പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പയ്യോളിയില്‍ കെട്ടിടം പൊളിക്കല്‍ തകൃതി. കോഴിക്കോട് ജില്ലയില്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശേഷിക്കുന്ന ഒരേ ഒരു ടൗണ്‍ പയ്യോളി ആയിരുന്നു. പയ്യോളി ടൗണ്‍ ജുമാമസ്ജിദിന് അപ്പുറവും ഇപ്പുറവുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. റമദാന് ശേഷമാവും പള്ളി പൊളിച്ചുമാറ്റുക. അഴിയൂര്‍-വെങ്ങളം റീച്ചില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പയ്യോളി. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ
ഇരിങ്ങലില്‍ കാറും സ്വകാര്യബസും കൂട്ടയിടിച്ചു; അപകടം കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടയില്‍
പയ്യോളി: ഇരിങ്ങല്‍ ദേശീയപാതയില്‍ വാഹനാപകടം. സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരിങ്ങല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഓര്‍ക്കാട്ടേരിയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറും പോരാമ്പ്രയില്‍ നിന്ന് വടകരയ്ക്ക്് പോവുകയായിരുന്ന ഡിയേഴ്‌സ് ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന ബസുമായി
ബസുകളുടെ സമയക്രമത്തെ ചൊല്ലി തര്‍ക്കം; പയ്യോളി ബസ് സ്റ്റാന്റില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാര്‍
പയ്യോളി: പയ്യോളി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി. പേരാമ്പ്ര -പയ്യോളി -വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിയേഴ്‌സ്, പാറക്കല്‍ ബസ്സുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരായ അഞ്ച് പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. ഇരു ബസുകളുടെയും സമയക്രമവുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ്
‘വൃക്ക പകുത്തു നല്‍കാന്‍ ഭാര്യ സിന്ധുവുണ്ട്, ചികിത്സയ്ക്കായി ഷാജിക്ക് വേണം ഭീമമായ തുക’; ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശിയുടെ ചിത്സയ്ക്കായി നമുക്ക് കൈകോര്‍ക്കാം
പയ്യോളി: ഇരുവൃക്കകളും തകരാറിലായ പയ്യോളി സ്വദേശി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കിടപ്പിലായ പയ്യോളി കണ്ണം വെള്ളി ഷാജിയാണ് കാരുണ്യം തേടുന്നത്. ഷാജിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മാറ്റുമാര്‍ഗമില്ല. വൃക്ക നല്‍കാന്‍ ഭാര്യ സിന്ധു തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലാണിവര്‍. ആറ് വര്‍ഷം
ഭാര്യ വീടിന് തീകൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു; മരിച്ചത് കൊളാവിപ്പാലം സ്വദേശി
കൊളാവിപ്പാലം: വടകര കോട്ടക്കടവില്‍ ഭാര്യ വീടിനു തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച അന്‍പതുകാരന്‍ മരിച്ചു. കൊളാവിപ്പാലം കൂടത്താഴ സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീടിനുനേരെ ആക്രമണം നടത്തിയശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോട്ടക്കടവ് പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടാണ് ഇയാള്‍ ആക്രമിച്ചത്. ഷാജിയുടെ
പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
പയ്യോളി: പയ്യോളിയിൽ ഇന്നലെ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് പാലേരിമുക്ക് സ്വദേശി അജിത്ത് ആർ കൃഷ്ണയാണ് മരിച്ചത്. പാലേരി കൃഷ്ണൻറെ മകനാണ്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. പയ്യോളി ഹൈസ്‌കൂളിന് സമീപത്ത് തണൽ റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടത്. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ ഇന്നലെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വടകര
തിക്കോടി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവശുചീകരണം നടത്തി. പഞ്ചായത്ത് തല ഉദ്‌ഘാടനം പതിനൊന്നാം വാർഡിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർപേഴ്സൺ ആർ. വിശ്വൻ, വിബിത ബൈജു, ഡി.ദീപ, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ