Category: പയ്യോളി
കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം വീണ്ടും പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്
പയ്യോളി: കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് വീണ്ടും പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്. 2021-2022 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ഒത്തുചേർന്നുള്ള വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാലയ ലൈബ്രറി ജനകീയ പങ്കാളിത്തത്തോടുകൂടി തിക്കോടിയൻ സ്മാരക
അതിരൂക്ഷമായി പയ്യോളിയിലെ തെരുവ്നായ ശല്ല്യം; തെരുവ്നായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യോളി: അയനിക്കാട് വീണ്ടും തെരുവ്നായ ആക്രമണം. ഇന്ന് രാവിലെ കടയിലെത്തിയ നാല്പതുകാരനെയാണ് നായ ആക്രമിച്ചത്. നരിക്കുനി വയലിൽ ബിനീഷിനാണ് നായയുടെ കടിയേറ്റത്. രാവിലെ പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. കുറ്റിയിൽ പീടികക്ക് സമീപം അയനിക്കാട് എൽപി സ്കൂളിന് മുൻവശത്തുള്ള റേഷൻകടയിൽ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ഇയാൾ. ‘അമ്മ സാധനം വാങ്ങുന്നതിനിടയിൽ നായ് ഇയാളെ ആക്രമിക്കുകയായിരുന്നു. കാലിനാണ്
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ്നായ ചാടി വീണ് കടിച്ചു; പയ്യോളി നഗരസഭാംഗത്തിനു പരിക്ക്
പയ്യോളി: വീണ്ടും യാത്രക്കാർക്ക് നേരെ ചാടി വീണു ആക്രമിച്ച് തെരുവ്നായ. പയ്യോളി നഗരസഭാംഗം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് നായ കടിച്ചത്. ബൈക്കിൽ ഭാര്യയുമൊന്നിച്ച് പോവുകയായിരുന്ന പയ്യോളി 12-ാം ഡിവിഷൻ കൗൺസിലർ കോലാരിക്കണ്ടി ഖാലിദ്നാണ് നായയുടെ കടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാത്രി 10 മണിയോടെയായിരുന്നു സംഭവം. അയനിക്കാട് പള്ളിക്കടുത്തുള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ
ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു; സംസ്കാരം ഇന്ന്
പയ്യോളി: ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദശി മരിച്ചു. ഇരിങ്ങൽ കോട്ടയ്ക്കൽ ഫിഷറീസ് കോളനിയിൽ കബീറാണ് അന്തരിച്ചത്. നാല്പത്തിയെട്ടു വയസ്സായിരുന്നു. കഴിഞ്ഞാഴ്ച ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം നടന്നത്. കബീർ ഓടിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് വാരിയെല്ലിനു സാരമായ പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കോട്ടക്കൽ ജലാൽ
പുത്തൻ പ്രതീക്ഷകളുമായി കോളേജ് അഡ്മിഷനായി പോകുമ്പോൾ മണിയൂർ സ്വദേശിയായ പത്തൊൻപതുകാരനെ കാത്തിരുന്നത് അപകടമരണം; പയ്യോളി അട്ടക്കുണ്ട് പാലത്തില്‍ അപകടം സംഭവിച്ചത് നായ വട്ടംചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ
പയ്യോളി: പേരാമ്പ്ര റോഡില്‍ അട്ടക്കുണ്ടില്‍ 19 കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍. ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കേന്റവിട ശ്രീരാഗ് മരണപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ ശ്രീരാഗ് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് രാവിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങിയത്. പയ്യോളിയില്‍ ബൈക്ക് വെച്ച് അവിടെ നിന്നും ബസില്‍ പോകാനായിരുന്നു
പയ്യോളി അട്ടക്കുണ്ടിൽ ബൈക്ക് പോസ്റ്റിലിടിച്ച് 19കാരന് ദാരുണാന്ത്യം; മരിച്ചത് മണിയൂർ സ്വദേശി
പയ്യോളി: പേരാമ്പ്ര റോഡില്‍ മണിയൂര്‍ അട്ടക്കുണ്ട് പാലത്തിനു സമീപം ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്പതുകാരന് മരിച്ചു. മണിയ്യൂര്‍ എലിപ്പറമ്പത്ത് മുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം ശ്രീകലയുടെ മകന് ശ്രീരാഗ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ചതാകും അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും
കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: യുവാക്കൾ ഫ്ലാറ്റെടുത്തത് എട്ടു മാസം മുമ്പ്, പയ്യോളി സ്വദേശിയുൾപ്പെടെയുള്ള സംഘം അയൽ വാസികൾക്ക് ശല്യമായതോടെ ഒഴിയാൻ ആവശ്യപ്പെട്ടു; ഒടുവിൽ എല്ലാം അവസാനിച്ചത് കൊലപാതകത്തിൽ
കൊച്ചി: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെന്ന 23 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു മാസം മുമ്പാണ് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് കൊലപാതകം നടന്ന ഫ്ലാറ്റ് വാടക എടുത്തത്. ഇവർ ഇവിടെ താമസം തുടങ്ങിയത് മുതല്‍ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു യുവാക്കളുടെ പ്രവര്‍ത്തനം. പല തവണ താക്കീത് ചെയ്തിട്ടും ഫലമില്ലാതെ
കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: അറസ്റ്റിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി; കഞ്ചാവുമായി മറ്റൊരു കോഴിക്കോട് സ്വദേശിയും പിടിയിൽ
കൊച്ചി: കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നിന്നും പിടിയിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്നും മാരക മയക്കുമരുന്നും കഞ്ചാവും പിടികൂടി. പയ്യോളി സ്വദേശി അര്‍ഷാദിന്റെ കയ്യിൽനിന്നാണ് എംഡിയെ ഉൾപ്പെടെയുള്ള വ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഒരു കിലോ കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്. മലപ്പുറം വണ്ടൂര്‍
പയ്യോളിയിൽ വിജിലൻസ് റെയ്ഡ്; വില്ലേജ് ഓഫീസിലും തുറയൂരുള്ള ജീവനക്കാരന്റെ വീട്ടിലും റെയ്ഡ് പുരോഗമിക്കുന്നു
പയ്യോളി: പയ്യോളി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ്. വില്ലജ് ഓഫീസിലെ ഒരു ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പയ്യോളി പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിൽ വിജിലൻസ് സംഘം എത്തിയത്. തുടർന്ന് ജീവനക്കാരെ വിളിച്ചു വരുത്തുകയായിരുന്നു ഇതേ സമയം തന്നെ ജീവനക്കാരന്റെ തുറയൂരുള്ള വീട്ടിലും മറ്റൊരു സംഘം അന്വേഷണം
കൊച്ചിയിൽ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരമാസകലം മുറിവുകൾ; ഒപ്പം താമസിച്ചിരുന്ന പയ്യോളി സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന്റെ ശരീരമാസകലം മുറിവുകള്‍. മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്ളാറ്റിലെ