Category: പയ്യോളി

Total 623 Posts

രാജ്യത്തിന്റെ പേര് ഭാരതം മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി രാജ്യത്തോടുള്ള വെല്ലുവിളി; പയ്യോളിയിൽ കെ.പി ഭാസ്‌കരന്‍ മൂന്നാം ചരമവാർഷികം ആചരിച്ച് എൻ.സി.പി

പയ്യോളി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതമെന്ന് മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് രാജ്യത്തെ ജനങ്ങൾ അഗീകരിക്കില്ലെന്നും എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ. പൊതു പ്രവർത്തകനും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് – ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറും സാമൂഹിക കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി

കീഴൂര്‍ റോഡില്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

പയ്യോളി: കീഴൂര്‍ റോഡില്‍ കോഴിപ്പുറത്ത് ലോറിക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മെറ്റലുമായി മലപ്പുറത്ത് നിന്നും വന്ന ടോറസ് ലോറി തിരിച്ചു പോവുന്നതിനിടെ മരത്തിന് തട്ടുകയും മരത്തിന്‌റെ കൊമ്പ് പൊട്ടി അതേ ലോറിക്ക് മുകളിലേക്ക് തന്നെ വീഴുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം കീഴൂര്‍ റോഡില്‍

പയ്യോളി നഗരസഭാ കേരളോത്സവം; ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍

പയ്യോളി: നഗരസഭാ കേരളോത്സവം 2023 ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. പുരുഷ / വനിത സിംഗില്‍ / ഡബിള്‍ മത്സരങ്ങാണ് നടന്നത്. പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങള്‍ പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിനോദന്‍ കെ.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കണ്‍വീനര്‍ പവിത്രന്‍ മാസ്റ്റര്‍

തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടി.എ തിരഞ്ഞെടുപ്പ്; വര്‍ഷങ്ങള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള മുന്നണി പാനലിന് ചരിത്ര വിജയം

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയ്ക്ക് ചരിത്ര വിജയം. സബീഷ് കുന്നങ്ങോത്തിന്റെ നേതൃത്വത്തിലുളള പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. നിലവിലുളള പി.ടി.എ പ്രസിഡന്റ് ബിജു കളത്തിലിന്റെ പാനലിനെയാണ് യു.ഡി.എഫ് മത്സരാര്‍ത്ഥികള്‍ വോട്ടിങിലൂടെ തോല്‍പ്പിച്ചത്. കെ.കെ അന്‍സില, ബിജില മനോജ്, ലിഷ കെ കൈനോത്ത്, കെ റുഖിയ, എം പി

തുറയൂര്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: പയ്യോളി തുറയൂര്‍ പുനത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പതി മൂന്ന് വയസായിരുന്നു. ഭാര്യ: ഭാനുമതി മക്കള്‍: ശ്രീജിത്ത് (അബുദാബി) സിന്ധു, ഗംഗ മരുമക്കള്‍: നാരായണന്‍, മനോജ് കുമാര്‍, ജിഷ സാഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍, രാജഗോപാലന്‍, ദാസന്‍, ഗിരിജ, പരേതയായ ലക്ഷിമിക്കുട്ടി, ഗൗരി, ശോഭ

പെരുമാള്‍പുരത്ത് ഗൃഹനാഥന്‍ വീടിനകത്ത് മരണപ്പെട്ട സംഭവം; പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിക്കോടി: പെരുമാള്‍പുരത്ത് ഗൃഹനാഥന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് പെരുമാള്‍പുരം താഴെ വടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്കിടയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ്

ഓര്‍മകളില്‍ നിറഞ്ഞ്‌ എം.കെ പ്രേംനാഥ്; പയ്യോളി തച്ചന്‍കുന്നില്‍ വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അനുസ്മരണം

പയ്യോളി: സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര മുൻ എം.എൽ.എയും മാതൃകാ സോഷ്യലിസ്റ്റുമായിരുന്ന എം.കെ.പ്രേംനാഥ് അനുസ്മരണം നടത്തി. തച്ചൻകുന്ന് ഭാവനാ കലാവേദിയിൽ ചേർന്ന അനുസ്മരണ സമ്മേളനം പയ്യോളി നഗരസഭാ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന

വാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യമുള്ള റോഡ് പോലുമില്ല; ദേശീയപാതയില്‍ മൂരാട് മേഖലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ബസുകള്‍ പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതും വഴിതിരിച്ചുവിടുന്നതും പതിവ്

പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ ദീര്‍ഘവീക്ഷണക്കുറവ് കാരണം മൂരാട് മേഖലയില്‍ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് പതിവാകുന്നു. മൂരാട് പാലത്തില്‍ നിന്നും പയ്യോളിയിലേക്ക് വരുന്ന ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ റോഡ് ക്രമീകരിക്കാതെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്. മൂരാട് പാലത്തില്‍ നിന്നും ഓയില്‍മില്ല് വരെയുള്ള ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

എട്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന്

പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന് വ്യാഴാഴ്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ 41 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍

പയ്യോളി ദേശീയപാത വഴി വാഹനങ്ങള്‍ ‘തുഴഞ്ഞ്’ പോകേണ്ട സ്ഥിതി; കനത്തില്‍ മഴയൊന്ന് പെയ്താല്‍ റോഡ് പിന്നെ ചെളിക്കുളമാണ്

പയ്യോളി: ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും പയ്യോളി മേഖലയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാകുന്നു. ദേശീയപാതയില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപത്തും, ഹൈസ്‌ക്കൂളിന് സമീപത്തുമെല്ലാം സ്ഥിതി ഇതാണ്. ആറുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോവേണ്ട പഴയ ഓവുചാലുകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് സമീപം വെള്ളക്കെട്ട് പതിവായതോടെ ഇവിടെ മോട്ടോര്‍ വെച്ച് വെള്ളം സമീപത്തെ