Category: പയ്യോളി
കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന് സ്വദേശിനിയും
ജിന്‍സി ബാലകൃഷ്ണന് ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര
ദേശീയപാതയില്‍ അയനിക്കാട് കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാര്‍ മറിഞ്ഞ് അപകടം. 24ാം മൈലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. വയനാട് സ്വദേശി രാജീവും ഭാര്യയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ രാജീവിന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ദീര്‍ഘദൂര ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയും സൈഡിലെ ഡിവൈഡറിലിടിച്ച് മലക്കം മറിയുകയുമായിരുന്നു. യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍
റഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങള്‍, അഞ്ഞൂറിലധികം കരകൗശല വിദഗ്ദര്‍; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം
ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢഗംഭീര തുടക്കം. 11-ാമത് എഡിഷന് കലാ-കരകൗശല മേള കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് മേള സംഘടിപ്പിക്കുന്നത്. ശ്രീലങ്കയാണ്
ജില്ലയിലെ ‘മാതൃകാ വിദ്യാലയം’; തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളില്‍ ‘മോഡൽ സ്കൂൾ’ പ്രവർത്തന പദ്ധതിക്ക് ഗംഭീര തുടക്കം
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിലും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്ക്കൂളുകളെ
ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്ക്കൂള്; അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
പയ്യോളി: ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്ക്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്ക്കൂളുകളെ മാതൃകാവിദ്യാലയമാക്കി മാറ്റുന്ന സര്‍ക്കാറിന്റെ ‘മോഡല്‍ സ്ക്കൂള്’ പദ്ധതിയിലൂടെയാണ് സ്ക്കൂള് മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി മാതൃകയായി
മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു; മേലടി ക്ഷീരവികസന ഓഫീസിന് പുതിയ ഓഡിറ്റോറിയമായി
പയ്യോളി: മേലടി ക്ഷീര വികസന ഓഫീസിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയം തുറന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ.കെ.എം മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന ഓഫീസര്‍ ശ്രീജിത്ത്.സി.പി റിപ്പോര്‍ട്ട്
കാത്തിരിക്കുന്ന ദൃശ്യവിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ടും പൂവെടിയും ഇന്ന്
പയ്യോളി: കീഴൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടും പൂവെടിയും ഇന്ന്. ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ് ആറാട്ടും അതിനുശേഷം ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന പൂവെടിയും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഈ ദൃശ്യവിസ്മയം കാണാന്‍ ഇവിടെയെത്തുന്നത്. രാവിലെ ആറുമണിക്ക് ആരംഭിച്ച ഉഷപൂജയോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ തുടങ്ങിയത്. 9.30് പത്മനാഭന് അവതരിപ്പിച്ച ഓട്ടന്തുള്ളല് അരങ്ങേറി.
ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ച പയ്യോളി സ്വദേശി സുരേന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച പയ്യോളി തുറയൂർ തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. വൈകുന്നേരം ഏഴ് മണിക്ക് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സുരേന്ദ്രന്റെ ചികിത്സയ്ക്കായി എംബസി കൗണ്‍സിലാര്‍ ഏജന്റ് ഡോ.സനാതനനും
ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. മക്കൾ: രാഘവൻ പറമ്പിൽ, ദാമോധരൻ, സുരേന്ദ്രൻ. മരുമക്കൾ: കുമാരി, സുമംഗല, റീന. സഹോദരങ്ങൾ: ഗോപാലൻ, അച്ചുതൻ, ദാമോധരൻ, മാളു, പരേതരായ നാരായണൻ നായർ, അപ്പു നായർ, കുട്ടികൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച.
പയ്യോളി കോഴിപ്പറമ്പത്ത് കണ്ണോത്ത് നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി; നാടിന് സമര്‍പ്പിച്ച് കോഴിപ്പറമ്പത്ത്-കണ്ണോത്ത് റോഡ്
പയ്യോളി: കണ്ണോത്ത് നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി. പയ്യോളി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിലെ കോഴിപ്പറമ്പത്ത് -കണ്ണോത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്മാന് വി.കെ അബ്ദുറഹിമാന് റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന് അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷജിമിന സംസാരിച്ചു. സി.കെ ഷാനവാസ് കൗണ്‍സിലര്‍ കെ.പി രാമകൃഷ്ണന്, രഞ്ജിത്ത് കണ്ണോത്ത്,