ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു; അറ്റകുറ്റപണികള്‍ക്കായി ഗേറ്റ് അടച്ചു


പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ റോഡ് റെയില്‍വേ ഗേറ്റില്‍ കാറിടിച്ചു. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം.

ട്രെയിന്‍ വരുന്നതിനായി സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗേറ്റ് താഴ്ത്തുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ക്കായി നാല് മണിക്കൂര്‍ ഗേറ്റ് അടച്ചു. പണി പൂര്‍ത്തിയായതോടെ ഗേറ്റ് നിലവില്‍ തുറന്നിട്ടുണ്ട്‌.

കോട്ടക്കല്‍ ഭാഗത്ത് നിന്ന് മൂരാട് ഭാഗത്തേക്ക് വരികയായിരുന്നു കാറാണ് ഗേറ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്‌.