ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു


പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. പച്ചക്കറിയുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

എച്ച്.പി പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഹൗസിങ് ഊരിത്തെറിച്ചതാണ് അപകടകാരണം. ലോറിയുടെ പിറകിലെ ടയര്‍ വേര്‍പെട്ട നിലയിലാണ്.

പുലര്‍ച്ചെ സമയത്തായതിനാല്‍ ദേശീയപാതയില്‍ തിരക്ക് കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ലോറി റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്. റോഡില്‍ ചിതറിയ നിലയിലായിരുന്ന പച്ചക്കറികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി.