പയ്യോളിയില്‍ നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്


പയ്യോളി: ദേശീയപാതയില്‍ പയ്യോളി രണ്ടാം ഗേറ്റിനു സമീപം നിയന്ത്രണം വിട്ട ലോറി പിക്കപ്പിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്.

മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് മത്സ്യം കയറ്റി പോവുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടു നിന്നും കാസര്‍ക്കോടേയ്ക്ക് കറി പൗഡര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പോവുന്ന പിക്കപ്പ് വാനിലാണ് ലോറി ഇടച്ചത്. റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് സാധനങ്ങള്‍ അടുക്കി വെയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്.

പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും നിസ്സാര പരിക്കാണ് സംഭവിച്ചത്. ഇരു വാഹനങ്ങളുടെയും മുന്‍വശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.