എം ചേക്കുട്ടി ഹാജി സ്മാരക സൗധം; കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസിന് തറക്കല്ലിട്ടു


നന്തി ബസാര്‍: എം ചേക്കൂട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസിന്റെ തറക്കല്ലിട്ടു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കോടിക്കല്‍ കുന്നുമ്മല്‍ താഴെ ബദര്‍പള്ളിക്ക് സമീപമാണ് മുസ്ലിംലീഗ് പാര്‍ട്ടി ആസ്ഥാന മന്ദിരം പണിയുന്നത്.

ചടങ്ങിന് പി.കെ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിംകുട്ടി, സി. ഹനീഫ മാസ്റ്റര്‍, കെ.കെ റിയാസ്, സി.കെ അബൂബക്കര്‍, എടത്തില്‍ റഷീദ്, കെ.പി കരീം, കെ.വി ഹംസ, യൂസഫ് ദാരിമി, പുതുക്കുടി അബ്ദു, ആമ്പിച്ചികാട്ടില്‍ ഹമീദ്
ഏ.കെ ഹക്കീം, പി.കെ മുഹമ്മദലി, ആലി കുട്ടി ഹാജി, കാട്ടില്‍ അബൂബക്കര്‍, റഫീഖ് പുത്തലത്ത്, റഫീഖ് ഇയ്യത്ത്കുനി, ഷഫീക് സംസം, അബൂബക്കര്‍ ഹാജി, പി റഷീദ, സജിന പിരിശത്തില്‍, സുഹറ ഖാദര്‍,ഫൗസിയ മുത്തായം, പി.കെ സുനീത എ.വി ഉസ്‌ന, പി. ഇന്‍ഷിത, കണ്ടോത്ത് റൈഹാനത്ത്, ഫായ്സ സംസം എന്നിവര്‍ സംസാരിച്ചു.