ഉറക്കം ഏഴ് മണിക്കൂറിലും കുറവാണോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെത്തേടിയെത്തിയേക്കാം


രോഗ്യകരമായ ജീവിതത്തിന് ദിവസം എട്ടുമണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് എത്രപേര്‍ എട്ടുമണിക്കൂര്‍ കൃത്യമായി ഉറങ്ങുന്നുണ്ട്? സിനിമ കണ്ടും സീരീസ് കണ്ടും സമയം പോകുന്നത് അറിയില്ല. ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും ബാധിക്കും.

ബോധപൂര്‍വ്വം ഉറക്കം നഷ്ടപ്പെടുന്നതല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് വരാം. മാനസികമായ പ്രശ്‌നങ്ങള്‍ ഒരു കാരണമാകാം. ഉറക്കക്കുറവിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

ഉറക്കം കുറയുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്:

ഉറക്കക്കുറവ് മെമ്മറി, ശ്രദ്ധ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാം.

ഉറക്കം ശരിയായില്ലെങ്കില്‍, ക്ഷോഭം, ഉത്കണ്ഠ, വിഷാദം, മാനസികാരോഗ്യ വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഉറക്കമില്ലായ്മ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാവാം.

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകും. അതുമൂലം എപ്പോഴും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

ഉറക്കക്കുറവ് വിശപ്പിന്റെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് വിശപ്പും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തിയും വര്‍ധിപ്പിക്കുന്നു. ഇത് കാലക്രമേണ വണ്ണം കൂടാനും കാരണമാകും.

ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധവും പ്രമേഹവും വികസിപ്പിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഉറക്കക്കുറവ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. വരള്‍ച്ച, ചുളിവുകള്‍, എക്‌സിമ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.