Category: പയ്യോളി

Total 587 Posts

ബോ ചെ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി; നടപടി വൈകുന്നതില്‍ പയ്യോളിയില്‍ പ്രതിഷേധം, ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി നാട്ടുകാര്‍

പയ്യോളി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച ഗാനമേളക്കിടെ പൊലീസുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം. പരാതിയില്‍ ഇതുവരെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് യുവാവിനുവേണ്ടി രംഗത്തുവന്നത്. യുവാവിനെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിച്ച മേപ്പാടി സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സാ

പയ്യോളി ബസ്സ് സ്റ്റാന്‍ഡിന് സമീപം സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍

പയ്യോളി: സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം. അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ വൈകീട്ട് അറ് മണിക്കാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അമിതവേഗതയില്‍ സ്റ്റാന്‍ഡിലേക്ക് കയറ്റിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകരഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍

മൂരാട്‌ പാലത്തില്‍ നിയമം ലംഘിച്ച് മുന്നോട്ട് നീങ്ങിയ ട്രക്കിനു മുന്നില്‍ വീറോടെ തടഞ്ഞു നിന്ന് പയ്യോളിക്കാരിയായ ഹോം ഗാർഡ് ; ഒടുക്കം പട്ടാള വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി ഡ്രൈവര്‍

പയ്യോളി: ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെ നിര്‍ദ്ദേശം അനുസരിക്കാതെ കടന്നു പോയ വാഹനത്തെ തടഞ്ഞു നിര്‍ത്തി കുരുക്കിലാക്കി ഹോം ഗാര്‍ഡ്. വടകര പോലീസിലെ ഹോം ഗാര്‍ഡ് നിഷാ ഗിരീഷാണ് ജീവന്‍ പണയപ്പെടുത്തി നിയമ ലംഘനം നടത്തിയ വാഹനത്തെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയ്ക്ക് മൂരാട് പാലത്തിനു സമീപത്തായിരുന്നു സംഭവം. പാലത്തിന്റെ 100 മീറ്റര്‍ അകലെയായി വലിയ

ആദ്യം ലാത്തി വീശി, പിന്നാലെ ബൂട്ടുകൊണ്ട് കഴുത്തില്‍ ആഞ്ഞുചവിട്ടി; പയ്യോളി സ്വദേശിയായ യുവാവിനെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ പോലീസ് മര്‍ദ്ദിച്ചതായി പരാതി

പയ്യോളി: വയനാട് ബോബി ചെമ്മണ്ണൂരിന്റെ പുതുവത്സരാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പയ്യോളി കൊളാരിത്താഴ റഹീമിന്റെ മകന്‍ മുഹമ്മദ് ജാസിഫിനാണ്‌ മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജാസിഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി മേപ്പാടിയില്‍ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി നടന്ന വേദിക്കരികില്‍ വച്ച്

കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്‌കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയും

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര

ദേശീയപാതയില്‍ അയനിക്കാട് കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാര്‍ മറിഞ്ഞ് അപകടം. 24ാം മൈലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. വയനാട് സ്വദേശി രാജീവും ഭാര്യയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ രാജീവിന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ദീര്‍ഘദൂര ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയും സൈഡിലെ ഡിവൈഡറിലിടിച്ച് മലക്കം മറിയുകയുമായിരുന്നു. യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍

റഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങള്‍, അഞ്ഞൂറിലധികം കരകൗശല വിദഗ്ദര്‍; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢഗംഭീര തുടക്കം. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേള കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് മേള സംഘടിപ്പിക്കുന്നത്. ശ്രീലങ്കയാണ്

ജില്ലയിലെ ‘മാതൃകാ വിദ്യാലയം’; തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളില്‍ ‘മോഡൽ സ്കൂൾ’ പ്രവർത്തന പദ്ധതിക്ക് ഗംഭീര തുടക്കം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിലും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ

ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂള്‍; അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

പയ്യോളി: ജില്ലയിലെ ഏക ‘മാതൃക സർക്കാർ’ സ്‌ക്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം സ്‌ക്കൂളുകളെ മാതൃകാവിദ്യാലയമാക്കി മാറ്റുന്ന സര്‍ക്കാറിന്റെ ‘മോഡല്‍ സ്‌ക്കൂള്‍’ പദ്ധതിയിലൂടെയാണ്‌ സ്‌ക്കൂള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി മാതൃകയായി

മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു; മേലടി ക്ഷീരവികസന ഓഫീസിന് പുതിയ ഓഡിറ്റോറിയമായി

പയ്യോളി: മേലടി ക്ഷീര വികസന ഓഫീസിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയം തുറന്നു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ.കെ.എം മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന ഓഫീസര്‍ ശ്രീജിത്ത്.സി.പി റിപ്പോര്‍ട്ട്