കീഴൂരില്‍ വയോധികന്‍ വീടിനകത്ത് മരിച്ച നിലയില്‍


തിക്കോടി: കീഴൂരില്‍ വയോധികന്‍ വീടിനകത്ത് മരിച്ച നിലയില്‍. പളളിക്കര റോഡില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം നൈവാരണിയില്‍ മാളു വീട്ടില്‍ സുരേഷ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു.

അവിവാഹിതനായ സുരേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിന് വെളിയില്‍ കാണാതായതോടെ പരിസരവാസികള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വ്യായമത്തിനിടെ ഹൃദയാഘാതത്താല്‍ മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിഗ നിഗമനം.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി ഏഴരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പരേതരായ ചാത്തുവിന്റെയും ചന്ദ്രമതിയുടെയും മകനാണ്.