അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി


പയ്യോളി: അയ്യങ്കാളി ദിനം ആചരിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി. അനുസ്മരണ യോഗം ദളിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.കെ ശീതള്‍ രാജ് ഉദ്ഘാടനം ചെയ്തു.

ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക് പ്രസിഡന്റ് ശ്രീജിത്ത് എന്‍.ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിഷോര്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശശി കുന്നുംപുറത്ത് സ്വാഗതവും കെ.ടി രാജന്‍ നന്ദിയും പറഞ്ഞു.