കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പൊലീസിന്റെ വലയില്‍; പോക്‌സോ കേസ് പ്രതിയായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇരിങ്ങത്ത് സ്വദേശി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍


പയ്യോളി: പോക്‌സോ കേസ് നാലുവര്‍ഷത്തിനുശേഷം പയ്യോളി പൊലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് നാഗത്ത് വീട്ടില്‍ അഭിലാഷ് (37) ആണ് പിടിയിലായത്.

2019ല്‍ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ജൂണ്‍ 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വടകര എ.എസ്.പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍വിട്ടു.