Category: ചരമം

Total 1501 Posts

കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊയിലാണ്ടിയിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ

മരിക്കുന്നതിന് തൊട്ടുമുമ്പ് അവസാന വോട്ടും രേഖപ്പെടുത്തി; അരിക്കുളം സ്വദേശിനി കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു

അരിക്കുളം: അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയാണ് കുഞ്ഞിമാണിക്യം യാത്രയായത്. 80 കഴിഞ്ഞവരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞിമാണിക്യം.

പ്രശസ്ത തെയ്യം കലാകാരന്‍ ചെറുവണ്ണൂര്‍ മുയിപ്പോത്ത് അനീഷ് കുമാര്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: പ്രശസ്ത തെയ്യം കലാകാരന്‍ ചെറുവണ്ണൂര്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. അമ്മ: ലീല. ഭാര്യ: ഷൈനി(കൊല്ലം). മക്കള്‍: അനുപം അനീഷ്, അനുശ്രീ അനീഷ്. അച്ഛന്‍: പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. അമ്മ: ലീല. സഹോദരങ്ങള്‍: മുകുന്ദന്‍(ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്),

പേരാമ്പ്ര എടവരാട് കല്ലറ അമ്മത് ഹാജി അന്തരിച്ചു

പേരാമ്പ്ര:പേരാമ്പ്ര എടവരാട് കല്ലറ അമ്മത് ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും എടവരാട് കൈപ്രം മഹല്ല്, ചേനായി മസ്ജിദ് ആയിഷ എന്നിവയുടെ പ്രസിഡണ്ടും ആയിരുന്നു. ഭാര്യ: പതേതയായ തിരുവള്ളൂര്‍ ഉറിയന്‍ കുന്നുമ്മല്‍ കുഞ്ഞാമി. മക്കള്‍: ജമീല കുട്ടോത്ത്, മൊയ്തു പി.സി.സി (ദുബൈ), റാബിയ (നൊച്ചാട്,) റംല, റസാഖ് പയ്യോളിച്ചാലില്‍ (ഒമാന്‍). മരുമക്കള്‍: കുഞ്ഞബ്ദുല്ല

നൂറ്റിയൊന്ന് വയസുള്ള കൊല്ലം നങ്ങാണത്ത് മീനാക്ഷിഅമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം നങ്ങാണത്ത് മീനാക്ഷിഅമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായയിരുന്നു. ഭർത്താവ് പരേതനായ രാവുണ്ണി നായർ മക്കൾ: ശാന്ത(റിട്ട. ഡി.ജി.എം , കേരള ബാങ്ക്), മോഹനൻ(റിട്ട. വി. ഇ .ഒ), ഭാനുമതി ( ഉള്ള്യേരി), പുഷ്പരാജൻ( റിട്ട. മാനേജർ, സർവീസ് കോപ്പറേറ്റീവ് ബാങ്ക്), ഉഷ( അങ്കണവാടി ടീച്ചർ), ശ്രീജയ മരുമക്കൾ: ടി.ടി. ചന്ദ്രൻ(റിട്ട. എസ്. ഐ) പുല്ലാളൂർ,

പാലേരി കണ്ണന്‍ കോട്ടുമ്മല്‍ കമര്‍ സമാന്‍ അന്തരിച്ചു

പാലേരി: കണ്ണന്‍ കോട്ടുമ്മല്‍ കമര്‍ സമാന്‍ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ഷഹര്‍ബാനു പന്തിരിക്കര. മക്കള്‍: സിനാന്‍, ദിയ. ഖബറടക്കം രാവിലെ ഒമ്പതുമണിക്ക് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്നു.

കുറുവങ്ങാട് വരകുന്നുമ്മൽ പീടിക കണ്ടി ബാലൻ അന്തരിച്ചു

കുറുവങ്ങാട് : വരകുന്നുമ്മൽ പീടിക കണ്ടി ബാലൻ അന്തരിച്ചു. മാധവിയാണ് ഭാര്യ. മക്കൾ: ബിന്ദു, ബാബു സഹോദരങ്ങൾ: ശങ്കരൻ ,ഭാസ്ക്കരൻ ശാരദ നാരായണി, പരേതനായ ഗോപാലൻ

ചിങ്ങപുരം കാട്ടില്‍ സി.കെ ആയിഷ അന്തരിച്ചു

നന്തിബസാര്‍: ചിങ്ങപുരം കാട്ടില്‍ സി.കെ ആയിഷ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: സി.കെ ഖാലിദ്. മക്കള്‍: സുമീറ, ജെയ്‌സല്‍ (ഖത്തര്‍), സീനത്ത്. മരുക്കള്‍: ഷംസുദീന്‍ (പയ്യോളി), സെറീന (അയ്‌നിക്കാട് ), റിയാസ് (പയ്യോളി അങ്ങാടി). സഹോദരങ്ങള്‍: കദീജ, അസ്യോമ, സുബൈദ, പരേതനായ അബൂബക്കര്‍.  

നാദാപുരം ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു

നാദാപുരം: ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍. അമ്മ: നാണി അമ്മ. ഭാര്യ: ശാലിനി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്. സഹോദരങ്ങള്‍ ശോഭ, ഷീബ.

തിക്കോടി പളളിക്കര കിഴക്കെത്താഴ അജ്ഞുഷ അന്തരിച്ചു

തിക്കോടി: തിക്കോടി പളളിക്കര കിഴക്കെത്താഴ അജ്ഞുഷ അന്തരിച്ചു. ഇരുപത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ മുചുകുന്ന് മേലേടത്ത് മീത്തല്‍ ദാമോദരന്‍. അമ്മ: ജാനകി. ഭര്‍ത്താവ്: ഷിജു. മക്കള്‍: അലൈഖ, അനൈക്യ. സഹോദരന്‍: അനൂപ്.