Category: തെരഞ്ഞെടുപ്പ്
ലോക്സഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിൽ 6500 ലേറെ വരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് താലൂക്കിൽ ഗവൺമെന്റ് പോളിടെക്നിക് വെസ്റ്റ് ഹിൽ, ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജ് വെള്ളിമാടുകുന്ന്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവൺമെന്റ് കോളേജ് മീഞ്ചന്ത, ഗവൺമെന്റ് ലോ കോളേജ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് പരിശീലനം. കൊയിലാണ്ടി താലൂക്കിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ശ്രീ ഗോകുലം ആർട്സ്
ലോക്സഭാ തെരഞ്ഞെടുപ്പ്; ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 12 ഡി ഫോറത്തിലുള്ള അപേക്ഷ ഇവരില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം
അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല; പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്കി ജില്ലാ കളക്ടര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും
‘പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും’; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
കോഴിക്കോട്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ വിവിധ പ്രശ്നബാധിത ബൂത്തുകളെ തരംതിരിച്ചുകൊണ്ട് പോലീസ് തയ്യാറാക്കിയ പട്ടിക യോഗം പരിശോധിച്ചു. തെരഞ്ഞെടുപ്പില്‍
കെ.കെ ശൈലജ ടീച്ചര്‍ക്കായി ‘വോട്ടഭ്യര്‍ത്ഥിച്ച്’ അമേരിക്കൻ വിനോദ സഞ്ചാരിയും; തൊട്ടില്‍പ്പാലത്ത് നിന്നിതാ ഒരു കൗതുക കാഴ്ച
തൊട്ടില്‍പ്പാലം: എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചര്‍ക്കായി ‘വോട്ടഭ്യര്‍ത്ഥിച്ച്’ അമേരിക്കൻ വിനോദ സഞ്ചാരിയും. നാദാപുരം പൊതുപര്യടനത്തിനിടെയായിരുന്നു ഈ കൗതുക കാഴ്ച. തൊട്ടില്‍പ്പാലത്തെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ വേദിയിയിലേക്കാണ് വിനോദ സഞ്ചാരിയായ ഹാരി എത്തിയത്. മുത്തുക്കുടയും പോസ്റ്ററുകളും ബലൂണുകളും കണ്ടപ്പോള്‍ ഹാരിക്കും കൗതുകമായി. പിന്നെ ഒന്നും നോക്കിയില്ല. ശൈലജ ടീച്ചറുടെ
ലോക്സഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രിൽ മൂന്ന് മുതൽ
കോഴിക്കോട്: ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവിൽ നൽകിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കായുള്ള ഡ്യൂട്ടി ഉത്തരവുകൾ ഇലക്ഷൻ കമ്മീഷന്റെ ഓർഡർ (ORDER) സോഫ്റ്റ് വെയറിൽ ലഭ്യമാണ്.
കൊല്ലം പിഷാരികാവ് കൊടിയേറ്റ ദിനത്തില്‍ വോട്ടഭ്യര്‍ത്ഥനയുമായി യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കൊടിയേറ്റത്തോടനുബന്ധിച്ച് വോട്ടഭ്യര്‍ത്ഥിച്ചെത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രാവിലെ ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് കോടിയേറ്റത്തൊടാനുബന്ധിച്ച ക്ഷേത്രത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ എത്തിയ ഷാഫി പറമ്പില്‍ രാവിലെ തന്നെ വോട്ട് അഭ്യര്‍ത്ഥിക്കാനായി ഭക്തജനങ്ങളുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഒരുമണിക്കൂറോളം ജനങ്ങളുമായി
ചെങ്കടലായി വടകര, കെ.കെ ശൈലജ ടീച്ചറെ വരവേറ്റ് ആയിരങ്ങള്‍, ആവേശം തീര്‍ത്ത് വടകരയിലെ പൊതുപര്യടനം തുടരുന്നു – ചിത്രങ്ങള്‍ കാണാം
വടകര: ഓരോ കേന്ദ്രത്തിലും ആയിരങ്ങള്‍…കുട്ടികളുടെ കൈയില്‍ കൊന്നപ്പൂവും ചുവന്ന ഷാളുകളും. കെ.കെ ശൈലജ ടീച്ചറുടെ വടകര നിയോജക മണ്ഡലത്തിലെ പൊതുപര്യടനത്തില്‍ കണ്ട കാഴ്ചകളാണിത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യം പറയാനും ഓരോ കേന്ദ്രത്തിലും രാവിലെ മുതല്‍ ആളുകളുടെ തിരക്കായിരുന്നു. പൊരിവെയിലിനെ വകവെക്കാതെയാണ് കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ടീച്ചറെ കാണാന്‍ കാത്തിരുന്നുത്. ഓരോ
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ നടന് കമല്‍ഹാസനും; വീഡിയോ പ്രകാശനം നാളെ
വടകര: വടകര ലോക്സഭ മണ്ഡലം എല്‍ഡിഎ ഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം കമല്‍ ഹാസനും. വോട്ട് അഭ്യര്‍ഥിച്ചുള്ള കമല്‍ ഹാസന്റെ വീഡിയോ പ്രകാശനം വെള്ളി (29.3.2024)2.30ന് വടകര കേളുഏട്ടന്‍ സ്മാരകത്തില്‍ നടക്കും. നിപയും കോവിഡും പരിഭ്രാന്തി പരത്തിയ പ്രതിസന്ധിയുടെ നാളുകളില്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ലോ കമാതൃക സൃഷ്ടിച്ച ടീച്ചറുടെ
ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രിക നല്കല് ആരംഭിച്ചു
കോഴിക്കോട്: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നല്കല് ആരംഭിച്ചു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാര്‍ഥി ഡോ. എം .ജ്യോതിരാജ് ആണ് ആദ്യ ദിവസം തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. ജില്ലാ കലക്ടറും വരണാധികാരിയുമായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം