കൊല്ലം പിഷാരികാവ് കൊടിയേറ്റ ദിനത്തില്‍ വോട്ടഭ്യര്‍ത്ഥനയുമായി യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കൊടിയേറ്റത്തോടനുബന്ധിച്ച് വോട്ടഭ്യര്‍ത്ഥിച്ചെത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രാവിലെ ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്.

നൂറുകണക്കിന് ഭക്തജനങ്ങളാണ് കോടിയേറ്റത്തൊടാനുബന്ധിച്ച ക്ഷേത്രത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ എത്തിയ ഷാഫി പറമ്പില്‍ രാവിലെ തന്നെ വോട്ട് അഭ്യര്‍ത്ഥിക്കാനായി ഭക്തജനങ്ങളുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഒരുമണിക്കൂറോളം ജനങ്ങളുമായി സംവദിച്ച ശേഷമാണ് ഷാഫി അവിടെ നിന്നും മടങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും ഷാഫി പറമ്പില്‍ കൊയിലാണ്ടി സന്ദര്‍ശിച്ചിരുന്നു. അന്ന് ഡി.സി.സി. മുന്‍ പ്രസിഡന്റ് യു. രാജീവന്‍ മാഷിന്റെ പുളിയഞ്ചേരിയിലുളള വീട്ടില്‍ സന്ദര്‍ശനം നടത്തുകയും പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം അരമണിക്കൂറോളം ഷാഫി ചിലവഴിച്ചിരുന്നു.