Category: പൊതുവാര്‍ത്തകൾ
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: പ്രകോപനപരമായ മുദ്രാവാക്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം, വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാനും നിര്‍ദ്ദേശം
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ ഒന്നിച്ചുവരുമ്പോളുള്ള സംഘര്‍ഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ)തലത്തിലും ഇത്
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
കൊയിലാണ്ടി: ജി.വി.എച്ച്.എസ്സ് എസ്സില്‍ അധ്യാപക ഒഴിവ്. ഏച്ച് എസ് ടി മലയാളം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍ സ്, പി.ടി എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖം ജൂണ്‍ 1ന് 11 മണിക്ക് നടക്കും.
കൊയിലാണ്ടി ഗവ: ഫിഷറീസ് യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഒഴിവുള്ള സംസ്‌കൃതം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 01.06.2024 ശനിയാഴ്ച രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകള്‍, നോക്കാം വിശദമായി
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ക്യാമ്പസിലെ 14 ഹാളുകളില്‍ ആയാണ് കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും, കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളുമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരും; വ്യാപകമായ ഇടിയും കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29
12 കോടിയുടെ വിഷുക്കൈനീട്ടം നേടിയ ഭാഗ്യശാലിയാര് ? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VC 490987 എന്ന ടിക്കറ്റിറ്റിനാണ്. 12 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും
കോഴിക്കോട് ബസ് ബൈക്കിലിടിച്ച് റോഡില്‍ വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ അതേ ബസ് കയറി; പതിനേഴുകാരൻ മരിച്ചു
കോഴിക്കോട് :ഒളവണ്ണ കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ കെ.കെ. അമര്‍നാഥ് (17) ആണ് മരിച്ചത്. ഇന്നലെ വെസ്റ്റ്ഹില്ലില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ബൈക്കിലുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ അഭിനവിനും പരിക്കേറ്റു. പുതിയങ്ങാടിയില്‍ സുഹൃത്തിന്റെ ബന്ധു മരിച്ച സ്ഥലത്തുപോയി തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ അമര്‍നാഥിന്റെ ശരീരത്തിലൂടെ അതേ ബസ് കയറിയിറങ്ങി. ഉടന്‍ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഗസ്റ്റ് അധ്യാപക ഒഴിവ് ; വിശദമായി അറിയാം
കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്‌ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ
മാഹി ബൈപ്പാസിൽ സിഗ്നലിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
തലശ്ശേരി: മാഹി ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരണപ്പെട്ടത്. മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ശിവപ്രസാദിന്റെ ഭാര്യ ദേവിശ്രീക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. പിന്‍ സീറ്റിലായിരുന്ന മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന്
സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു
തിക്കോടി: സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു. ഗ്രാമം ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഡോ. സോമന്‍ കടലൂര്‍ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തില്‍ രാജീവന്‍ പുസ്തകം പരിചയപ്പെടുത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ ബിനു കാരോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനീത് തിക്കോടി, റഷീദ് പാലേരി, അനില്‍ തായനാടത്ത്,