കൊയിലാണ്ടി ഗവ: ഫിഷറീസ് യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഒഴിവുള്ള സംസ്‌കൃതം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 01.06.2024 ശനിയാഴ്ച രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.