സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഗസ്റ്റ് അധ്യാപക ഒഴിവ് ; വിശദമായി അറിയാം


കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്‌ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ ഒന്നിന് വൈകീട്ട് നാലിനകം കോളേജില്‍ ലഭിക്കണം.ഫോണ്‍: 0490-2346027.