Category: പൊതുവാര്‍ത്തകൾ

Total 3478 Posts

എന്‍ഡിഎയെ വിറപ്പിച്ച് ഇന്ത്യാ സഖ്യം; ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല

  ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്‍തള്ളി രാജ്യത്ത് ഇന്ത്യാസഖ്യം മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ മമത 33 സീറ്റില്‍ ലീഡ് ചെയ്യുന്നു. അതേ സമയം 271 സീറ്റിലേയ്ക്ക് ബി.ജെ.പിയുടെ ലീഡ് കുറഞ്ഞു. ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല, ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പിയ്ക്ക്. നിലവില്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയില്‍ ഓരേ പോലെ മുന്നേറുകയാണ്.

വടകരയിൽ 46944 വോട്ടിന്റെ ലീഡുമായി ഷാഫി പറമ്പിൽ; നെഞ്ചിടിപ്പോടെ എല്‍ഡിഎഫ്,

വടകര: വാശിയേറിയ മത്സരം നടന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ 40,000ത്തിലധികം ലീഡുമായി കുതിച്ച് യുഡിഎഫ്. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 46944 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്. 250705 വോട്ടാണ് ഷാഫി ഇതുവരെ നേതിയത്. എല്‍ഡിഎഫിന്റെ കെ.കെ ശൈലജ 203761 വോട്ടുകളഉം ബിജെപിയുടെ പ്രഫുല്‍ കൃഷ്ണ 50234 വോട്ടുകളും നേടി. തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ തന്നെ വടകരയില്‍

വടകരയില്‍ ആദ്യ റൗണ്ടില്‍ ഷാഫി പറമ്പിലിന് ലീഡ്‌; കണക്കുകള്‍ അറിയാം

വടകര: വടകരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍.9247 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാറുള്ള പേരാമ്പ്ര, ചങ്ങരോത്ത് മേഖലകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. 37,573 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 31,209 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 6,588 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി; വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്‌

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്‌. 90 വോട്ടിനാണ് ഷാഫി പറമ്പില്‍ മുന്നിലുള്ളത്‌. കണ്ണൂരില്‍ എല്‍ഡിഎഫാണ് മുന്നില്‍. 49 വോട്ടുകള്‍ക്കാണ്‌ എല്‍ഡിഎഫ് മുന്നിലുള്ളത്. അതേ സമയം കോഴിക്കോട് 17 വോട്ടിന് യുഡിഎഫാണ് മുന്നിലുള്ളത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണുള്ളത്. 8.30ഓടെയാണ് സംസ്ഥാനത്ത്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; പ്രക്രിയ ഇങ്ങനെ, വിശദമായി നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചു. നെഞ്ചിടിപ്പോടെ കേരളം കാത്ത് നില്‍ക്കുന്ന വിധി മണിക്കൂറുകള്‍ക്കകം പുറത്തുവരും. വോട്ടെണ്ണല്‍ സംബന്ധിച്ച് പലര്‍ക്കും ധാരണകള്‍ കുറവായിരിക്കും. അല്ലെങ്കില്‍ എങ്ങനെയന്നത് കൃത്യതയുണ്ടാവില്ല. ഇവയെക്കുറിച്ച് നോക്കാം വിശദമായി. 20 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം എണ്ണുന്നത് പോസ്റ്റല്‍

വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ; ഒൻപത് മണിക്കുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണുന്നത്. 30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ റൗണ്ട് എണ്ണിത്തീരുന്നതോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 8.30 ഓടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. വടകര മണ്ഡലത്തില്‍ 14,405 ഉം തപാല്‍ വോട്ടുകളാണ്

വടകരയിൽ ആര് വാഴും? ആര് വീഴും ? ജനങ്ങൾ ആർക്കൊപ്പമെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം..

വടകര: കോഴിക്കോട് ജില്ലയുടെ വടക്കുനിന്ന് തുടങ്ങി കണ്ണൂരിലേക്ക് നീണ്ടു കിടക്കുന്ന ലോക്‌സഭാ മണ്ഡലമായ വടകരയില്‍ രണ്ട് എംഎല്‍എമാര്‍ തമ്മിലാണ് പോരാട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് വടകരയിൽ ഇരുവരും കാഴ്ചവെച്ചത്. ശൈലജയുടെ

‘നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയാണ് അഭയം’; പ്രവേശനോത്സവം ഗംഭീരമാക്കി അഭയം സ്‌പെഷ്യന്‍ സ്‌കൂള്‍

ചേമഞ്ചേരി: അഭയം സ്‌കൂള്‍ പ്രവേശനോത്സവം നടന്നു. ഭിന്നശേഷിക്കാരായ മക്കള്‍ക്കും അവരുടെ കുടുംബത്തിനും നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അഭയം നല്‍കി വരുന്നതെന്ന് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പ്രസ്താവിച്ചു. അഭയം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവേശനോത്സവത്തോടൊപ്പം രണ്ടു പതിറ്റാണ്ടുകാലമായി അഭയം സ്‌പെഷല്‍ സ്‌കൂളില്‍ പാചക വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍

ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റ് കൊയിലാണ്ടി ജി.വിഎച്ച്.എസ് എസ്; മധുരപലഹാരം പോലെ മധുരമുള്ള ഓര്‍മ്മകളാക്കി പ്രവേശനോത്സവം

കൊയിലാണ്ടി: ചെണ്ടമേളത്തോടെയുള്ള സ്വീകരണം, ഒപ്പം മധുരപലഹാരങ്ങളും ഉപഹാരങ്ങളും. പ്രവേശനോത്സവം ആവേശഭരിതമാക്കി കൊയിലാണ്ടി ജി.വിഎച്ച്.എസ്.എസ്. വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്സ്.എം.സി ചെയര്‍മാന്‍ ഹരീഷ്, പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ എന്‍.വി, ബിജേഷ് ഉപ്പലക്കല്‍, ഷജിത ടി, ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ് മാസ്റ്റര്‍ അശോകന്‍ .കെ സ്വാഗതവും

പ്രവേശനോത്സവം; ഡിവൈഎഫ്‌ഐ പഠനോത്സവത്തിന്റെ ഭാഗമായി നടേരിയിലെ മുഴുവന്‍ സ്‌കൂളുകളിലും കുരുന്നുകള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പഠനോത്സവത്തിന്റെ ഭാഗമായി അക്ഷരങ്ങളുടെ ലോകത്തേക്ക് കടന്നെത്തുന്ന കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നടേരി മേഖലയിലെ മുഴുവന്‍ സ്‌കൂളുകളിലും (കാവുംവട്ടം യു.പി സ്‌കൂള്‍, കാവുംവട്ടം എം.യു.പി സ്‌കൂള്‍, മരുതൂര്‍ ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കാവുംവട്ടം എം.യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മനോജ് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. മരുതൂര്‍ ജി.എല്‍.പി സ്‌കൂള്‍