Category: തൊഴിലവസരം

Total 327 Posts

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ നോക്കാം വിശദമായി

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ( മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്‌കെ നഴ്സ്, എന്‍എംഎച്ച്പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ്, സ്പെഷ്യല്‍ എജുക്കേറ്റര്‍, ഓഡിയോളജിസ്റ്റ്) എന്നീ ഒഴിവുകളിലേയ്ക്കാണ് അപക്ഷ ക്ഷണിച്ചത്. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകരയിലുൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇൻറർവ്യൂ 19-ന് രാവിലെ 11-ന്‌ സ്കൂളിൽ. വാണിമേൽ വെളളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ യു.പി.എസ്.ടി. വിഭാഗത്തിൽ താത്‌കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 19-ന് രാവിലെ സ്കൂൾ

ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടിലെ പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള സാമൂഹ്യശാസ്ത്രം അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18-ന് രാവിലെ പതിനൊന്നിന്. മുക്കം എം.കെ.എച്ച്.എം.എം.ഒ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രസതന്ത്രം, എല്‍.ടി.ആര്‍. എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാംപസിലെ വി.എച്ച്.എസ്.ഇ.

കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ/യുജിസി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്സിറ്റി എന്നിവയില്‍ എന്‍ജിനീയറിങ് ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഥവാ എഐസിടിഇ/യുജിസി അംഗീകൃത

ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ

കോഴിക്കോട്: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു. 18 ന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുന്നത്.

കൊയിലാണ്ടി നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കുന്നു; വിശദമായി നോക്കാം

കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (യോഗ്യത – – B.Ed Special Education(MR, CP Autism), D.Ed Special(MR, CP, Autism, HI, VI), Diploma in Early Childhood Special Education – MR(DECSE-MR), Diploma in Community Based Rehabilitation, Diploma in Vocational

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ ഒഴിവ്; കൂടിക്കാഴ്ച 15ന്, വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ബയോമെഡിക്കല്‍ ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 15 നു രാവിലെ 11 മണിക്ക് നടക്കും. വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം. പ്രായപരിധി: 18-36 വയസ്സ്.

തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപക നിയമനം നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേയ്ക്കാണ് നിയമനം നടത്തുന്നത്. അധ്യാപക ഇന്റര്‍വ്യൂ നാളെ രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍.

താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: താനൂര്‍ സിഎച്ച്എംകെഎം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി

ജില്ലയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക്‌ താല്ക്കാലിക നിയമനം; അറിയാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍