അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകരയിലുൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം.

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇൻറർവ്യൂ 19-ന് രാവിലെ 11-ന്‌ സ്കൂളിൽ.

വാണിമേൽ വെളളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ യു.പി.എസ്.ടി. വിഭാഗത്തിൽ താത്‌കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 19-ന് രാവിലെ സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.

വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുളള എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയായ സുവോളജി, കണക്ക്, ഇംഗ്ലീഷ് തസ്തികയിലേക്കുളള അഭിമുഖം 20-ന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം സ്കൂളിൽ ഹാജരാകണം.

താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) താത്കാലിക അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 18-ന് രാവിലെ പത്തുമണിക്ക് നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാവണം.

മുക്കം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ) താത്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446582528.

കൊടുവള്ളി വാവാട് ജി.എം.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19-ന് ബുധനാഴ്ച രാവിലെ 10.30-ന്.

സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ