ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ


കോഴിക്കോട്: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു. 18 ന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുന്നത്.

അപേക്ഷകര്‍ പത്താംതരം പാസ് ആയിരിക്കണം. കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ആര്‍ഡി ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, വിവിധ സ്ഥാപനങ്ങളിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍, കുടുംബശ്രീ അംഗം, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ നമ്പര്‍ സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കണം. വയസ്സ്, യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍എസ്.സി/കെവിപി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 21. ഫോണ്‍: 0495-2323090, 2324700.