Category: സ്പെഷ്യല്‍

Total 565 Posts

‘മധുര മനോഹര സ്വപ്നങ്ങളുമായി ഞാനും നാട്ടിലേക്ക് പുറപ്പെട്ടു, ഒരൊന്നൊന്നര യാത്ര!’; സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വായിക്കാം, റഷീദ് മണ്ടോളി എഴുതുന്ന കൊയിലാണ്ടിക്കാരനായ പ്രവാസിയുടെ കല്യാണക്കഥ

റഷീദ് മണ്ടോളി ഞാൻ ഖത്തറിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലഘട്ടം. 1982 ഇതുപോലുള്ള ഒരു ആഗസ്ത് മാസം. ഞാൻ ജോലി ചെയ്യുന്ന ഖത്തർ സ്റ്റീൽ കമ്പനിയിൽ നിന്നും ഇറങ്ങി ദോഹ ജദീദിലുള്ള റൂമിലെത്തി. കുളി കഴിഞ്ഞ് കോമ്പൗണ്ടിലെ വരാന്തയിലിരുന്ന് കാരംസ് കളിക്കുകയായിരുന്നു. അപ്പോൾ ‘സഹമുറി’യന്മാരായ അലി താരമ്മലും ഉമ്മർ കുണ്ടിലും വന്നു പറഞ്ഞു. ‘റഷീദേ, നിന്നെ

ശബ്ദവും കുലുക്കവുമില്ല; കാഴ്ചകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവുമില്ല: പെരുവണ്ണാമൂഴി തടാകത്തിലൂടെ ഒരു ബോട്ട് സവാരി പോയാലോ!

പേരാമ്പ്ര: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാര്‍ ബോട്ടില്‍ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാന്‍ നിര്‍മിത സോളാര്‍ ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ജലസേചന വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നാല്

വയസ്സ് 78, ഇപ്പോഴും വയലില്‍ എത്തിയില്ലെങ്കില്‍ നെഞ്ചില്‍ പിടച്ചിലാണ്; കര്‍ഷക ദിനത്തില്‍ അറിയാം അണേലയിലെ മാധവിയമ്മയുടെ വിശേഷങ്ങള്‍

കൊയിലാണ്ടി: കൃഷിയും പാടവും ഒക്കെ അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ പുതുതലമുറക്ക് പാടത്തെ പാഠങ്ങള്‍ അറിയാന്‍ അണേലയില്‍ കേളമ്പത്ത് മാധവിയമ്മ ഉണ്ട്. വയലില്‍ പോവാതെയുള്ള ഒരു ദിവസം പോലും മാധവി അമ്മക്ക് ചിന്തിക്കാന്‍ കഴിയില്ല. ‘ഒരു പണിയും എടുത്തില്ലെങ്കിലാ രോഗം വരുക’ എന്നാണ് മാധവിയമ്മയുടെ വാദം. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭര്‍ത്താവ് ഇല്ലാതായ മാധവിയമ്മ മക്കളെ നേക്കാനായാണ് വയലില്‍ പണിക്ക്

മഴ മാറി, എന്‍ ഊര്‌ വീണ്ടും തുറന്നു; ആദിവാസി ഗോത്രജീവിതത്തെ അടുത്തറിയാം ഈ യാത്രയിലൂടെ

യാത്ര ഇഷ്ടപ്പെടുന്നവര്‍ പ്രത്യേകിച്ച് പേരാമ്പ്രക്കാര്‍ ഒരുതവണയെങ്കിലും പോയ ഇടമായിരിക്കും വയനാട്. നമ്മുടെ നാട്ടില്‍ നിന്നും അധികം അകലെയല്ലാതെയുള്ള മനോഹരമായ വിനോദ സഞ്ചാര ഇടം. വയനാട്ടില്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. ഓരോ തവണയും അതിന് പുതുമയുമുണ്ട്. എങ്കിലും വയനാട്ടില്‍ പുതുതായി എന്തെങ്കിലും കാണണമെന്നുണ്ടെങ്കില്‍ നേരെ എന്നൂരേക്ക് പോകാം. എന്‍ ഊര്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ട് അധികകാലമായിട്ടില്ല. മഴയത്തുടര്‍ന്ന് കുറച്ചുദിവസമായി അടച്ചിട്ടെങ്കിലും

പലകകൾ നശിപ്പിച്ചു, പലകകൾ ഉറപ്പിച്ച ഇരുമ്പു ബീമുകളെടുത്ത് ദൂരെക്കളഞ്ഞു, മരപ്പാലം തകർത്തു; സ്വാതന്ത്ര്യ സ്മരണകളിൽ ജ്വലിച്ചു നിൽക്കുന്നു ക്വിറ്റ് ഇന്ത്യ സമര കാലത്ത് കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസായ ഉള്ള്യേരിപ്പാലം ആക്രമണം

സ്വാതന്ത്ര്യ സ്മരണകളിൽ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കഥയാണ് ഉള്ള്യേരിയുടേതും. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്ന് ഉള്ള്യേരി അങ്ങാടിയിലാണ് നടന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശോജ്വലമായ ഓര്‍മയായ ഉള്ള്യേരി പാലം ആക്രമണം. ഉള്ള്യേരി അങ്ങാടിയിലുടെ ഒഴുകുന്ന തോടിനു കുറുകെ അക്കാലത്ത് മരപ്പാലമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടു നിന്ന് അകലാപ്പുഴ വഴി കൊണ്ടു വരുന്ന ചരക്കുകള്‍ കണയങ്കോട്

കേരളത്തിലെത്തിയത് അഞ്ചു തവണ, കൊയിലാണ്ടിയും പാക്കനാർപുരവും വടകരയും സന്ദർശിച്ചു; നാനാ വിഭാഗങ്ങളിലുള്ളവരുമായി സമ്പർക്കം, ഗാന്ധിജിയുടെ കേരള യാത്രയിലേക്ക് ഒരു തിരിഞ്ഞു നോട്ടം…

സ്വാതന്ത്ര്യസമരപ്പോരാട്ട കാലത്ത് അഞ്ചു തവണ കേരളത്തിലെത്തിയ ഗാന്ധിജി, സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തി. വിദ്യാലയങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം അതിഥിയായെത്തി. കേരളത്തിലെത്തിയ സമയത്ത് സ്വാതന്ത്ര്യത്തിനായി ശക്തമായ പോരാട്ടം കാഴ്ച വെച്ച കൊയിലാണ്ടി മേഖലയിലും അദ്ദേഹം സന്ദർശനം നടത്തിയെന്നത് അഭിമാനകരമാണ്. തൻറെ നാലാമത്തെ യാത്രയിലാണ് കൊയിലാണ്ടി, പാക്കനാർപുരം, വടകര

ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും ലളിത ജീവിതത്തിലൂടെ മാതൃകയായി; മരണാനന്തരം ചടങ്ങുകളെ കുറിച്ചും സ്മാരകത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട്, എല്ലാം യാഥാര്‍ത്ഥ്യമാക്കി പാര്‍ട്ടി; വടകരയിലെ കേളപ്പേട്ടന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു

വടകര: ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനെ നയിച്ച എം.കേളപ്പന്‍ എന്ന കേളപ്പേട്ടന് സ്മാരകമുയര്‍ന്നു. വടകര പണിക്കോട്ടിയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ഭൗതികശരീരം അടക്കം ചെയ്ത കല്ലറയ്ക്ക് സമീപം തന്നെയാണ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരകം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്നലെയായിരുന്നു കേളപ്പേട്ടന്റെ മൂന്നാം ചരമദിനം. അതോടനുബന്ധിച്ചാണ് കേളപ്പേട്ടന്‍ സ്മാരകവും ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ

മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി നിരീക്ഷണം

കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം

സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.

‘തന്റെ ഒറ്റയൊരുത്തന്റെ വാക്ക് കേട്ടാണ് ഞാനിതെല്ലാം ചെയ്തത്, തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും, ന്നാ താൻ കേസ് കൊട്…’; അഭിനന്ദനത്തിന് പകരം അധിക്ഷേപം കേട്ട ഒരു ഡോക്ടറുടെ രസകരമായ കഥ കൊയിലാണ്ടിയിലെ ഡോ. സുധീഷ് എഴുതുന്നു

ഡോ. സുധീഷ്. ടി തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും……. “സാറെ അയാള് വീണ്ടും രക്തം ഛർദിച്ചു” നേഴ്സ് ആണ്. “ആര് ദിവാകരനോ” ഞാൻ ഞെട്ടിന്ന് വെച്ചാൽ ശരിക്കും ഞെട്ടി. അമിത മദ്യ പാനം മൂലം കരളു പണിമുടക്കിയ ദിവാകരന് പക്ഷെ കൂട്ടുകാർക്കിപ്പോഴും പഞ്ഞമൊന്നുമില്ല. ഭാര്യ കറുത്ത് മെല്ലിച്ച ഒരു പാവം സ്ത്രീ. ജീവിതം കരയാനുള്ളതാണെന്നും,