Category: സ്പെഷ്യല്‍
ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; കൊയിലാണ്ടിയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍ [ Dream Cake aka Torte Cake ]
സനല്‍ദാസ് ടി. തിക്കോടി സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte
കൊയിലാണ്ടിക്കാരുടെ പച്ച മനുഷ്യന്; കെ.കെ.വി അബൂബക്കറിന്റെ കഥ
പി.കെ. മുഹമ്മദലി തലയില്‍ ഒരു പച്ച ഉറുമാല്, സദാ സമയവും കയ്യിലൊരു ബാഗ്. അടുത്ത് കൂടുന്ന മനുഷ്യരോട് കലവറയില്ലാത്ത സ്നേഹവും, ഇതാണ് ഐഡന്റിറ്റി. ഒരു പരിചയവുമില്ലെങ്കില്‍ പോലും കൊയിലാണ്ടിയില്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കെ.കെ.വി. അബൂബക്കറെന്ന ‘പച്ച മനുഷ്യനെ’ ഇതിലും ലളിതമായി പരിചയപ്പെടുത്താനാവില്ല. കൊയിലാണ്ടിക്കാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്
നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്റെ കവിതാ ജീവിതം
പി.കെ. മുഹമ്മദലി അവർ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു ഓരോരുത്തരും ഒറ്റക്കൊരു സങ്കടമായ് വീടുകളിലേക്ക് മടങ്ങി… നന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ്
എം.ഡി.എം.എ മുതല്‍ കറുപ്പ് വരെ, ലഹരിയില്‍ പുകഞ്ഞ് കൊയിലാണ്ടി; ആറുമാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് നൂറോളം കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടിയെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കൊയിലാണ്ടി പൊലീസ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പൊലീസ് നടത്തുന്ന പരിശോധനയില്‍ കുടുങ്ങുന്നത് ചെറുകിട ലഹരി ഉപഭോക്താക്കള്‍ മുതല്‍ വന്‍തോതില്‍ ലഹരി കച്ചവടം ചെയ്യുന്നവര്‍ വരെയാണ്. 2023 ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 85 നും 90 നും ഇടയില്‍ കേസുകളാണ് ലഹരി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്
‘കല്യാ കല്യാ കൂയ്, ചക്കേം മാങ്ങേം ഇങ്ങ് ഇട്ടൂട്’; സമൃദ്ധിയുടെ പ്രതിരൂപമായ കലിയൻ, വിനാശങ്ങളുടെ പ്രതിരൂപമായ കലിച്ചി: ഉത്തരമലബാറിന്റെ തനത് ആഘോഷത്തെ അടുത്തറിയാം (വീഡിയോ)
കൃഷിയുമായി ബന്ധപ്പെട്ട ഒരു ആചാരമോ അനുഷ്ഠാനമോ ആഘോഷമോ ആണ് കലിയൻ. ഉത്തരമലബാറിലാണ് ഈ ചടങ്ങ് പ്രധാനമായുംനടക്കുന്നത്. മിഥുന മാസത്തിന്റെ അവസാന ദിവസം വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ സന്ധ്യ കഴിയുന്നതോടെ അവസാനിക്കും. സമൃദ്ധിയുടെ പ്രതിരൂപമയാണ് കലിയനെ കാണുന്നത്. ആഘോഷങ്ങളും വിവാഹങ്ങളും ഉത്സവങ്ങളും കൊണ്ട് ആഹ്ളാദകരമായിരുന്ന ഒരു കാലത്തിന് വിടപറയുകയാണ് കലിയൻ ആഘോഷത്തോടെ ചെയ്യുന്നത്. ചക്കയും മാങ്ങയും ചേമ്പും
പഠനത്തില്‍ പറന്നുയരാന്‍ ലണ്ടനിലേക്ക് പറന്ന് ഹർഷ ഹരിദാസ്; പിജിക്കായി കൊയിലാണ്ടി പൂക്കാടുകാരി ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്ക്‌സിലേക്ക്
കൊയിലാണ്ടി: ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിജി ചെയ്യണമെന്ന് മാത്രമായിരുന്നു കൊയിലാണ്ടി പൂക്കാട് സ്വദേശി ഹര്‍ഷയുടെ ആഗ്രഹം. എന്നാല്‍ ലണ്ടനിലുള്ള സഹോദരിയും ഭര്‍ത്താവും അവിടുത്തെ കോളേജിനെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ലണ്ടനില്‍ പിജി ചെയ്തുകൂടാ…? എന്ന ചിന്ത ഹർഷയുടെ മനസില്‍ ഉദിച്ചു.. ഒന്നും നോക്കീല്ല, അതിനുള്ള ശ്രമം ആരംഭിച്ചു. ഡീറ്റൈയില്‍സ് എല്ലാം വെച്ച് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ്
‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ അധ്യാപകന്‍ പകര്‍ന്ന ആത്മവിശ്വാസം കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാസ്മരികത; സുബൈര്‍ അരിക്കുളത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു
‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന മാഷിന്റെ പ്രോത്സാഹനം, അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു’. കെ.എ.എസ് ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അരിക്കുളം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളില്‍ ചിലതാണിത്. പഠനത്തില്‍ അത്രയധികം മികവ് പുലര്‍ത്താതിരുന്ന ഒരു കാലഘട്ടത്തില്‍ ഉള്ളു തുറന്ന് പ്രോത്സാഹനം നല്‍കിയ തന്റെ
പിൻ മെസേജുകള്‍ക്ക് ഡെഡ് ലൈനുമായി വാട്സ്ആപ്പ്; ‘മെസേജ് പിൻ ഡ്യൂറേഷൻ’ ഫീച്ചറിലൂടെ പിൻ ചെയ്‌ത മെസേജുകളെ നിയന്ത്രിക്കാം
വാട്സ്ആപ്പ് ഓരോ പുതിയ അപ്ഡേഷനിലും ആകര്‍ഷകമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷാ വെല്ലുവിളികള്‍ക്ക് തടയിടാനും കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാനും ഉതകുന്നവയാണ് അവതരിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളില്‍ പലതും. സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനം അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവഴി വാട്സ്ആപ്പ് തട്ടിപ്പുകൾ തടയുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍
മൂടാടിയും എം.ആര്‍ വിജയരാഘവനും ശ്രീനാരായണ മിഷന്‍ എന്ന സംഘടനയും- നിജീഷ് എം.ടി എഴുതുന്നു
നിജീഷ് എം.ടി. 72 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1951 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്നും മൂടാടിയിലേക്ക് എം.ആർ.വിജയരാഘവൻ എന്ന മനുഷ്യസ്നേഹിയായ ഹോമിയോ ഡോക്ടർ എത്തിച്ചേരുന്നതോടെയാണ് മൂടാടി എന്ന ഗ്രാമത്തിന്,നാടിന് പുത്തനുണർവ്വുണ്ടാവുന്നത്. അദ്ദേഹത്തിൻ്റെ സഹോദരങ്ങളും, പെങ്ങളും വയനാട്ടിൽ കുടിയേറി കർഷകരായി ജീവിച്ചപ്പോൾ സമൂഹിക ഇടപെടലുകളിലൂടെ ഒരു നാടിന് പ്രിയപ്പെട്ടവനായി മാറാനായിരുന്നു വിജയരാഘവൻ ഡോക്ടറുടെ നിയോഗം.
തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ലുകൾ തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയിൽ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം
കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്. വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍