Category: സ്പെഷ്യല്‍
‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം
പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ
‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും
വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍
പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്
എലത്തൂരിനും തിക്കോടിക്കും ഇടയില്‍ എവിടെയോ ആണ്, ആയിശ; പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ രക്തസാക്ഷി, പോര്‍ച്ചുഗീസ് പ്രണയകാവ്യത്തിലെ നായിക
മുജീബ് തങ്ങൾ കൊന്നാര് മുസ്ലിം വനിതകളുടെ സ്വാതന്ത്ര്യസമരം ചരിത്രപഠനം നടത്തുമ്പോൾ ഏതൊരു ചരിത്രകാരന്റെയും മനസ്സിൽ ആദ്യം ഇടംപിടിക്കുക ആയിശ ആയിരിക്കും. ഒരുപക്ഷെ കൊളോണിയൽ അധിനിവേശത്തിന്റെ ആദ്യ വനിതാ രക്തസാക്ഷിയായിരിക്കും ആയിശ. ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശവിരുദ്ധ സമരത്തിന്റെ ഉജ്ജ്വല പ്രതീകമായി നമ്മുടെ ചരിത്രരേഖകളിൽ ഇടംപിടിക്കേണ്ട ഒരു ചരിത്രവനിതയാണ് ആയിശ. 1498-ൽ പോർച്ചുഗീസുകാരനായ വാസ്കോഡഗാമയും സംഘവും കോഴിക്കോടിനടുത്ത കാപ്പാട്
മലയാളത്തിലെ ഹിറ്റ് സംവിധായകന്‍, ചിരിയുടെ ഗോഡ്ഫാദര്‍, നര്‍മ്മത്തില്‍ ചാലിച്ച ചില സത്യങ്ങളുമായി കൊയിലാണ്ടിയോട് സംവദിച്ച ആ ദിവസം; സിദ്ധിക്കിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രശാന്ത് ചില്ല
പ്രശാന്ത് ചില്ല ഒരു ഫോണ്‍ വിളിയില്‍ തുടങ്ങിയ സൗഹൃദത്തിന് വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ബന്ധം അനുഭവപ്പെട്ട പ്രിയ സംവിധായകന്‍. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചത്. അതിന്റെ ഭാഗമായി എന്റെ സുഹൃത്തിന്റെ ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. വാട്‌സ്ആപ് ഉപയോഗിക്കാത്ത അദ്ദേഹം ജിമെയില്‍ വഴിയാണ് മറുപടി നല്‍കിയിരുന്നത്. കാള്‍ ചെയ്ത്
‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ട ചരിത്രമറിയാം
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്‌ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ടം വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്‌നേഹികളായിരുന്നു ഇതിനു പിന്നില്‍. ഗാന്ധിജിയുടെ ആഹ്വാനം കൊണ്ട്
നാവില്‍ കൊതിയൂറും ഗ്യാലക്‌സി ചോക്കലേറ്റുകളുടെ മധുരം നുണയാം, സൗജന്യമായി; എങ്ങനെയെന്ന് വിശദമായി അറിയാം
ചോക്കലേറ്റ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോക്കലേറ്റുകളുടെ മധുരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ എല്ലാവരുടെയും നാവില്‍ കൊതിയൂറും. നിരവധി ബ്രാന്റ് ചോക്കലേറ്റുകളാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട ബ്രാന്റുകള്‍ ഉണ്ടാകും. ഇവയില്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള ഒരു ബ്രാന്റാണ് ഗ്യാലക്‌സി. ഗ്യാലക്‌സി ചോക്കലേറ്റുകളുടെ രുചി ലോക പ്രശസ്തമാണ്. ഇപ്പോഴിതാ ഈ രുചി സൗജന്യമായി നുണയാന്‍
വീശിയടിക്കുന്ന കാറ്റ്, തല്ലിത്തെറിപ്പിക്കുന്ന തിര, ഇരുട്ടും അപകടങ്ങളും ഭേദിച്ച് ഇവര്‍; വെള്ളിയാംകല്ലിലെ രാജാക്കന്മാര്‍
പി.കെ. മുഹമ്മദലി അടുത്ത് കണ്ടില്ലെങ്കിലും കൊയിലാണ്ടിക്കാര്‍ക്ക് അപരിചിതമല്ല വെള്ളിയാം കല്ല്. കൊയിലാണ്ടിക്കാരുടെ കഥകളിലും കാല്‍പനികതകളിലും വെള്ളിയാംകല്ല് എന്നും നിറഞ്ഞു നിന്നിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വെള്ളിയാംകല്ലില്‍ തുമ്പികളായി പുനര്‍ജനിക്കുന്നുവെന്ന സങ്കല്‍പം കേള്‍ക്കാതെ വളര്‍ന്ന കുട്ടികള്‍ പ്രദേശത്തുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ വെള്ളിയാംകല്ലിനെ നിത്യജീവിതത്തിന്‍റെ യാഥാര്‍ഥ്യമായി കൊണ്ടു നടക്കുന്നവരാണ് തിക്കോടി-കോടിക്കല്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍. കോടിക്കലില്‍ നിന്ന് വെറും
ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ
മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍