Category: സ്പെഷ്യല്‍

Total 566 Posts

“അച്ഛന്റെ ക്രിക്കറ്റ് പ്രേമമാണ് എന്നെയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചത്”; അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ കൊയിലാണ്ടി സ്വദേശി അഭിറാം പറയുന്നു

കൊയിലാണ്ടി: അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടി കൊയിലാണ്ടി സ്വദേശി അഭിറാം. കൊയിലാണ്ടി പന്തലായനി സ്വദേശികളായ സുനില്‍കുമാറിന്റെയും അനുപമയുടെയും മകനാണ്. നേരത്തെ അണ്ടര്‍ 14 സംസ്ഥാന ടീമിലും അഭിറാം ഇടംനേടിയിരുന്നു. അച്ഛന്‍ സുനില്‍കുമാര്‍ വലിയ ക്രിക്കറ്റ് പ്രേമിയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യമാണ് ചെറുപ്പത്തിലേ തന്നേയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചതെന്നാണ് അഭിറാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു

നന്തി മുതൽ കോഴിക്കോട് വരെ, ചോരക്കളമായി റെയിൽവേ ട്രാക്ക്; മൂന്നു ദിനരാത്രങ്ങളിൽ മരിച്ചുവീണത് 21കാരൻ ഉൾപ്പെടെ അഞ്ച് പേർ, പ്രിയപ്പെട്ടവരേ ശ്രദ്ധിക്കണേ

കോഴിക്കോട്: പുതു വർഷ പുലരി പിറന്നത് മുതലുള്ള മൂന്ന് ദിനങ്ങൾ, കോഴിക്കോട്ടെ റെയിൽവേ ട്രാക്കുകളുടെ ആത്മകഥയിൽ ചോര പുരണ്ട ദിനങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. എഴുപത്തഞ്ചുകാരൻ മുതൽ ഇരുപത്തിഒന്നുകാരന്റെ വരെ ജീവൻ പിടയുന്ന കാഴ്ചയ്ക്ക് പാളം സാക്ഷ്യം വഹിച്ച നാളുകൾ. ജീവിത യാത്രയുടെ അവസാനം കണ്ട നിമിഷങ്ങൾ. സ്വദേശികൾക്കു പുറമെ ഒരു തമിഴ്‌നാടുകാരന്റെ വരെ

ഭീതിയുയര്‍ത്തി കോവിഡ് വകഭേദം; ഒമിക്രോണിനേക്കാള്‍ ജനിതകവ്യതിയാനങ്ങള്‍, ആളിപ്പടരുമോ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇഹു?

ലോകമെങ്ങും ഭീതിപരത്തിക്കൊണ്ട് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപകമാവുന്നതിനിടെ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ബി.1.640.2 എന്ന വകഭേദമാണ് ഫ്രാന്‍സിലെ മാര്‍സെയ്‌ലിസ് മേഖലയില്‍ 12 പേരില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇഹു(ഐ.എച്ച്.യു). എന്നാണ് ഈ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ ഐ.എച്ച്.യു. മെഡിറ്ററേനീ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഒമിക്രോണിനേക്കാള്‍ 46

ബാറില്‍ നിന്നും മദ്യപിച്ച് സംഘര്‍ഷം സൃഷ്ടിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍

താമരശ്ശേരി: ബാറില്‍ സംഘര്‍ഷമുണ്ടെന്നറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞി(32)യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ അമ്പായത്തോട്ടിലെ ബാറിലാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ചുമത്തി ഇയള്‍ക്കെതിരെ കേസെടുത്തു. ബാറിലെ സംഘര്‍ഷം മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയതിന് ഷംസീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാനഹത്തില്‍ കയറ്റുന്നതിനിടെ

കായണ്ണയില്‍ കഴുത്തോളം ചതുപ്പില്‍ താഴ്ന്ന് കിടന്ന പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന

കായണ്ണ: കായണ്ണബസാറിന് സമീപമുള്ള വയലിലെ ചതുപ്പില്‍ താണുപോയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മണ്ണാന്‍ കണ്ടി മീത്തല്‍ മുഹമ്മദിന്റെ പശു ചതുപ്പില്‍ വീണത്. ചളിയും വെള്ളക്കെട്ടും നിറഞ്ഞ ചതുപ്പില്‍ കഴുത്തോളം താണുകിടക്കുന്ന അവസ്ഥയിലായിരുന്നു പശു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുമെത്തിയ സേനാഗംങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഹോസ്‌ബെല്‍റ്റും റോപ്പും ഉപയോഗിച്ച് പശുവിനെ

ഭക്തിസാന്ദ്രമായി കൊയിലാണ്ടിയില്‍ തെയ്യം-തിറയാട്ടക്കാലത്തിന് തുടക്കം; കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രസന്നിധിയില്‍ നിറഞ്ഞാടി തീക്കുട്ടിച്ചാത്തന്‍

കൊയിലാണ്ടി: ഭക്തിസാന്ദ്രമായ അന്തരീക്ഷം. സമയഘടികാരം പോലും നിലച്ചുവോ എന്ന് ഒരുമാത്ര തോന്നിച്ച നിമിഷങ്ങള്‍. ജാതിമതഭേദമന്യേ സന്തോഷം പങ്കിടുന്ന മനുഷ്യര്‍ ചുറ്റിലും. അതെ, മലബാറിലെ തെയ്യം-തിറയാട്ട് കാലം ഇങ്ങനെയാണ്. ചരിത്രത്തിലേക്ക് പിന്നോട്ട് നടന്നാല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം ഇതേ കാഴ്ചകള്‍ അന്നും കാണാമായിരുന്നു, ഒരു മങ്ങാത്ത ചിത്രം പോലെ. മലബാറിലെ ഉത്സവകാലം സാഹോദര്യത്തിന്റെതും ഐക്യത്തിന്റെതുമാണ്. ദൈവികമായ ആഘോഷങ്ങളുടെ അടയാളമായ തെയ്യങ്ങള്‍

ഇരിങ്ങലിലെ വാഹനാപകടത്തില്‍ മരണപ്പെട്ടത് മാതൃഭൂമി ജീവനക്കാരനായ കൊയിലാണ്ടി കൊല്ലം സ്വദേശി നിഷാന്ത് കുമാര്‍

പയ്യോളി: ഇരിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് കൊയിലാണ്ടി കൊല്ലം സ്വദേശി. കൊല്ലം ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഇരിങ്ങല്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ അമിത വേഗത്തില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ നിഷാന്തിനെ ഉടന്‍ തന്നെ

തച്ചാറത്ത്- കുന്നുമ്മല്‍ റോഡിലൂടെ ഇനി സുഖയാത്ര; തൊഴിലുറപ്പ് പദ്ധതിയുമായി കൂട്ടിയോജിപ്പിച്ച് നിര്‍മ്മിച്ച റോഡ് നാടിന് സമര്‍പ്പിച്ചു

കൊല്ലം: മൂടാടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ തച്ചാറമ്പത്ത് – കുന്നുമ്മല്‍ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 2021- 22 വാര്‍ഷിക പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുമായി കൂട്ടിയോജിപ്പിച്ചാണ് റോഡ് പണി ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.സുമതി അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരന്‍ -ടി.എം

ചാവട്ട് പാടശേഖരം വീണ്ടും കതിരണിയുമൊ? എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പാടശേഖര സമിതി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂരിലെ ചാവട്ട പാടശേഖരം അടുത്തവര്‍ഷമെങ്കിലും കതിരണിയുമെന്ന പ്രതീക്ഷയിലാണ് ചാവട്ട് പാടശേഖരി സമിതി. സര്‍ക്കാറിന് പാടശേഖര സമിതി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി സംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കൃഷി ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഏതാണ്ട് 50 ഏക്കര്‍ കൃഷിനിലമാണിത്. ഭാഗികമായി മാത്രമാണ് കൃഷി ചെയ്യുന്നത്. പൂര്‍ണ്ണമായും കൃഷിക്ക് ഉപയോഗിക്കണമെങ്കില്‍

വന്‍പ്രഖ്യാപനങ്ങളുമായി കെ റെയില്‍ പുനരധിവാസ പാക്കേജ്; നഷ്ടപരിഹാരതുകയ്ക്ക് പുറമേ 4.6ലക്ഷം രൂപയും- വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടമാകുന്ന ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരതുകയ്ക്ക് പുറമേ 4.6ലക്ഷം രൂപ കൂടി നല്‍കുമെന്നാണ് പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. കാലിത്തൊഴുത്തുകള്‍ പൊളിച്ചുനീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം