കായണ്ണയില്‍ കഴുത്തോളം ചതുപ്പില്‍ താഴ്ന്ന് കിടന്ന പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേനകായണ്ണ:
കായണ്ണബസാറിന് സമീപമുള്ള വയലിലെ ചതുപ്പില്‍ താണുപോയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മണ്ണാന്‍ കണ്ടി മീത്തല്‍ മുഹമ്മദിന്റെ പശു ചതുപ്പില്‍ വീണത്.

ചളിയും വെള്ളക്കെട്ടും നിറഞ്ഞ ചതുപ്പില്‍ കഴുത്തോളം താണുകിടക്കുന്ന അവസ്ഥയിലായിരുന്നു പശു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുമെത്തിയ സേനാഗംങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ഹോസ്‌ബെല്‍റ്റും റോപ്പും ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായ് കരയിലെത്തിച്ചു.


സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.ദിലീപിന്റെ നേത്രത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ലതീഷ് എന്‍.എം, സത്യനാഥ് പി.ആര്‍, അജേഷ്.കെ, സാരംഗ് എസ്.ആര്‍, ബാബു വി.കെ എന്നിവര്‍ പങ്കാളികളായി.