Category: സ്പെഷ്യല്‍

Total 565 Posts

”വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഒരു മനുഷ്യന്‍ 145 ദിവസം പദയാത്ര നടത്താനൊരുങ്ങുന്ന സമയത്ത് നമുക്ക് വീട്ടിലിരിക്കാന്‍ സാധിക്കുമോ?” ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിച്ച കൊയിലാണ്ടിക്കാരന്‍ വി.പി.വേണുഗോപാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

ജീജ സഹദേവന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് മുഴുവന്‍ സമയവും യാത്രയില്‍ പങ്കാളികളായവരില്‍ കൊയിലാണ്ടിക്കാരനും. കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിമുക്ത ഭടനുമായ പി.വി. വേണുഗോപാലാണ് 136 ദിവസംകൊണ്ട് 4050 കിലോമീറ്റര്‍ നടന്ന് യാത്രയുടെ ഭാഗമായത്. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

”സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം” ഇരുപത് വര്‍ഷക്കാലമായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്നം, യാഥാര്‍ത്ഥ്യമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ വടകര സ്വദേശി അഫ്‌സല്‍

വടകര: ”ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട് ഇരുപത് വര്‍ഷം പിറകില്‍ നില്‍ക്കുന്ന അവസ്ഥ” അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു കഴിഞ്ഞദിവസം വടകര സ്വദേശി അഫ്‌സലിന്റെ സ്ഥിതി. സ്വന്തമായി ഒരു ബോട്ട്, അതില്‍ മീന്‍ പിടിച്ച് കൊണ്ടുവരണം കടലില്‍ പണിക്ക് പോകാന്‍ തുടങ്ങിയ കാലം മുതല്‍ മനസിലുണ്ടായിരുന്ന സ്വപ്‌നമായിരുന്നു അതെന്ന് അഫ്‌സല്‍ പറയുന്നു. വടകര മുകച്ചേരി ബീച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ

ഒതേനന് നഷ്ടപ്പെട്ട ചീരുവും സുബൈറിന് നഷ്ടമായ സുഹറയും | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

ഗള്‍ഫില്‍ നിന്ന് ആദ്യമായി നാട്ടിലേക്ക് ലീവിന് വരുമ്പോ മിക്ക യുവാക്കളും നേരിടേണ്ടി വരുന്ന ചോദ്യമാണ്, ‘അല്ലാ, ഇനി ഒരു കല്ല്യാണമൊക്കെ നോക്കണ്ടേ’ എന്നത്.  ആദ്യത്തെയോ രണ്ടാമത്തെയോ ലീവിന് കല്ല്യാണം എന്ന പതിവ് മുന്‍ തലമുറയിലെ പ്രവാസികളില്‍ മിക്കവരുടെയും അനുഭവം തന്നെയായിരുന്നു. എന്നാല്‍ അവിടെയും ചില രസകരമായ ട്വിസ്റ്റുകള്‍ നടക്കാറുണ്ട്. പഴയ തലമുറയിലെ പ്രവാസികള്‍ക്ക് കണക്ട് ചെയ്യാനാവുന്ന

പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ

രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി

ഈ..മൂസ തന്നെ സമൂസ; സ്കൈ ടൂർസ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് നന്തിയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

യാക്കൂബ് രചന ബർഗ്ഗറും കോക്ടെയിലും കണ്ടു പിടിച്ച ഈ..മൂസ തന്നെ സമൂസ ! ദുബായിലെ അന്ത്രു, സൂപ്പി, മമ്മൂ, മൂസ എന്നീ പേരുകളാൽ സമൃദ്ധമായ നാട്ടിൽ നിന്നുള്ള കച്ചവടക്കാരുമായുള്ള സൊറ പറച്ചിലിന്നിടയിൽ കിട്ടിയ ഒരു ത്രഡ് മാത്രം ഇവിടെ പറയാം. ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള വഴി വെട്ടി തെളിക്കാൻ പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ

ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം

പയ്യോളി: തെയ്യം കലാകാരന്‍ തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്‍. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി

പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു

  നിജീഷ് എം.ടി. ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും. സ്ത്രീയാണ്

ഐകമത്യം മഹാബലം | Unity is Strength | Children Story | Kathaneram

ഐക്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ് “ഐകമത്യം മഹാബലം”. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം, ഒരുമ തന്നെ പെരുമ തുടങ്ങി വേറെയും പഴഞ്ചൊല്ലുകള്‍ ഇതേ ആശയം വ്യക്തമാക്കുന്നതായുണ്ട്. ഈ കഥ ഐക്യത്തിന്‍റെ കഥയാണ്. ഒരിയ്ക്കല്‍ ഒരു കൂട്ടം പ്രാവുകള്‍ ആകാശത്തിലൂടെ പറന്നു പോകുകയായിരുന്നു. അപ്പോഴാണ് കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന ഒരു നെല്‍ പാടം അവരുടെ കണ്ണില്‍ പെട്ടത്.

പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍