Category: ആരോഗ്യം

Total 209 Posts

ഈ കൊടും ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ദിവസവും കക്കിരി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍, നോക്കാം വിശദമായി

കേരളത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് പലരും നേരിടുന്നത്. ശരീരത്തിന്റെ ചൂട് വര്‍ധിക്കാതെ തണുപ്പേകാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം തണുപ്പിക്കുന്നതില്‍ പ്രധാനിയായ ഭക്ഷണമാണ് കുക്കുമ്പര്‍ അഥവാ കക്കിരി. വേനല്‍ക്കാലത്ത് ദിവസവും വെള്ളരിക്ക കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുളള പോഷകങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍

നല്ലത് തിന്നൂ, നല്ലോണം കാണൂ; കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ

നാം സാധാരണ കഴിക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ പലതും നമ്മളില്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവ തരുന്ന ഗുണങ്ങളില്‍ ബോധവാന്മാരായിക്കൊണ്ടാണോ നമ്മളിതെല്ലാം കഴിക്കുന്നത്? കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. സ്ട്രോബറി, ബനാന, മാങ്ങ, ആപ്പിള്‍, അനാര്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബനാനയില്‍ തന്നെ നേന്ത്രപ്പഴം ഞാലിപ്പൂവന്‍ തുടങ്ങിയവയാണ്

ഈ വേനല്‍ക്കാലത്ത് മുടി നന്നായി കൊഴിയുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഈചൂട് കാലത്ത് പലര്‍ക്കും പല തരത്തിലുമുളള അസ്വസ്ഥതകളാണ് നേരിടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുടികൊഴിച്ചില്‍. ആരോഗ്യം സംരക്ഷിക്കുന്ന പോലെ തന്നെ മുടിയും ചര്‍മ്മവുമൊക്കെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. മുടി പ്രകൃതിദത്തമായ രീതിയില്‍ പരിപാലിച്ചാല്‍ ഒരു പരിധി വരെ മുടികൊഴിച്ചില്‍ തടയാനാകും. വേനല്‍ കാലത്ത് അമിതമായി വിയര്‍ക്കുകയും മുടിയില്‍ അഴുക്കും താരനുമൊക്കെ പിടിച്ചിരിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.

10 ദിവസത്തിനിടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത് രണ്ടുപേർ; ജാ​ഗ്രത വേണം, രോ​ഗപ്രതിരോധ മാർ​ഗങ്ങളെ കുറിച്ച് വിശദമായി നോക്കാം

കോഴിക്കോട്: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ രണ്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരണപ്പെട്ട സാഹചര്യത്തിലും രോഗികൾ കൂടുന്ന സാഹചര്യത്തിലുമാണിത്. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കരുതൽ ഇല്ലെങ്കിൽ മഞ്ഞപ്പിത്തം വർധിച്ച തോതിലുള്ള രോഗ പകർച്ചക്ക് ഇടയാക്കും. എന്താണ് മഞ്ഞപ്പിത്തം

ഈ വേനല്‍ക്കാലത്ത് ചൂട് കുരു നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളള്‍ നേരിടുന്നത്. ചൂടുകാലത്ത് സ്ഥിരമായി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരെയും അലട്ടാറുണ്ട്. അതിലൊന്നാണ് ചൂടുകുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ഇത്തരം ചൂട് കുരുക്കള്‍ ഉണ്ടാകുന്നത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചൂട്കുരുവും മാറുമെങ്കിലും നാം ശ്രദ്ധിക്കേണ്ട

കണ്ണുകൾക്കും നഖത്തിനും മഞ്ഞനിറമുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം! മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ

വെയിലേറ്റ് മുഖം വാടിയോ? അടുക്കളയിലെ ഈ ചേരുവകൾ മതി മുഖം തിളങ്ങാൻ

അതികഠിനമായ ചൂട് കാരണം പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. ചൂട് കൂടുന്നത് അനുസരിച്ച് ആരോഗ്യവും അതുപോലെ ചർമ്മവും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോളേജിലും അതുപോലെ ജോലിക്കും പോകുന്നവരെയാണ് പ്രധാനമായും സൺ ടാൻ കാര്യമായി ബാധിക്കുന്നത്. അമിതമായ സൂര്യപ്രകാശമേറ്റ് ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന നിറ വ്യത്യാസമാണ് സൺ ടാൻ. ഇത് മാറ്റാൻ വീട്ടിൽ തന്നെ പരിഹാര

നോമ്പ് തുറക്കുമ്പോൾ എന്തിനാണ് ഈന്തപ്പഴം? പ്രവാചകന്റെ ഭക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങൾ എന്താണെന്ന് അറിയുമോ? ഈ ഗുണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും

പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ഭക്ഷണമെന്ന വിശുദ്ധ സ്ഥാനം കൽപ്പിക്കപ്പെട്ട പഴമാണ് ഈന്തപ്പഴം. ശാസ്ത്രീയ വശങ്ങൾ പരിശോധിക്കുമ്പോഴും ഈന്തപ്പഴം മുൻപന്തിയിലാണ്. ആരോഗ്യത്തിന്റെ പ്രധാന ഘടകമായ പൊട്ടാസ്യം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. നാരുകൾ, ചെമ്പ്, മഗ്‌നീഷ്യം, ഇരുമ്പ്, മാംഗനീസ്, വൈറ്റമിൻ ബി6 തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളമായി ഉൾപ്പെട്ടിരിക്കുന്നു. എല്ലുകളുടെ ബലം വർധിപ്പിക്കാനും ഈന്തപ്പഴം നല്ലതാണ്. നാരുകൾ അടങ്ങിയതിനാൽ

ചുട്ടുപ്പൊള്ളുന്ന ചൂടില്‍ പിടിമുറുക്കി രോ​ഗങ്ങൾ; കരുതലോടെ പ്രതിരോധിക്കാം ഈ രോ​ഗങ്ങളെ…

കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. താപനിലയിൽ രണ്ട് മുതൽ നാല് ഡി​ഗ്രി സെഷ്യസിന്റെ വരെ വർ​ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തോടൊപ്പം മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. അതിനാൽ ഇവയെ പ്രതിരോധിക്കാൻ നമ്മൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ

വേനല്‍ക്കാലത്തെ ആരോഗ്യപരിപാലനം; ശ്രദ്ധിക്കാം ഇവയൊക്കെ

സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭക്ഷണ കാര്യങ്ങളില്‍ ചെലുത്തേണ്ട ശ്രദ്ധ, ചര്‍മ്മ സംരക്ഷണം, എന്നിവയെക്കുറിച്ച് അറിയാം. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍