ഈ കൊടും ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ദിവസവും കക്കിരി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍, നോക്കാം വിശദമായി


കേരളത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് പലരും നേരിടുന്നത്. ശരീരത്തിന്റെ ചൂട് വര്‍ധിക്കാതെ തണുപ്പേകാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം തണുപ്പിക്കുന്നതില്‍ പ്രധാനിയായ ഭക്ഷണമാണ് കുക്കുമ്പര്‍ അഥവാ കക്കിരി.

വേനല്‍ക്കാലത്ത് ദിവസവും വെള്ളരിക്ക കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുളള പോഷകങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. വേനല്‍ക്കാലത്ത് വെള്ളരിക്ക കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

ശരീരം തണുപ്പിക്കുന്നു.

ചൂട് സമയത്ത് പുറത്ത് മാത്രമല്ല ശരീരത്തിന് ഉള്ളിലും തണുപ്പ് ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. ചൂട് കാലത്ത സ്‌നാക്‌സ് ആയിട്ട് കുക്കുമ്പര്‍ കഴിക്കാന്‍ ശ്രമിക്കുക. ചൂട് കുറയ്ക്കാന്‍ മാത്രമല്ല ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും കുക്കുമ്പര്‍ ഏറെ നല്ലതാണ്.

ജലാംശം നിലനിര്‍ത്തുന്നു

ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത ചൂട് കാലത്ത് വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. അതുപോലെ ഭക്ഷണത്തില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാന്‍ ഇത് സഹായിക്കും. കുക്കുമ്പറില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ചൂടും മെറ്റബോളിസവും അതുപോലെ മൊത്തത്തിലുള്ള ആരോ?ഗ്യവും മെച്ചപ്പെടുത്താന്‍ വെള്ളരിക്ക നല്ലതാണ്.

ദഹനം സുഗമമാക്കാന്‍

ജലാംശം നല്‍കാന്‍ മാത്രമല്ല ദഹനത്തിനും ഏറെ മികച്ചതാണ് കുക്കുമ്പര്‍. ഇതിലെ വെള്ളത്തിന്റെ അംശവും ഫൈബറും ദഹന കൂടുതല്‍ സുഗമമാക്കുന്നു. മാത്രമല്ല മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. ദിവസവും ശരിയായ അളവില്‍ കുക്കുമ്പര്‍ കഴിക്കാന്‍ ശ്രമിക്കുക. കൂടാതെ ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളെ തരാന്‍ കുക്കുമ്പറിന് കഴിയും. പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം പോലെയുള്ള കുറവുള്ളവര്‍ തീര്‍ച്ചയായും കുക്കുമ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.