നന്തിയില്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു മുകളില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അപകടം


നന്തി: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ദേശീയപാത നിര്‍മ്മാണ പ്രവരൃത്തി നടന്നുകൊണ്ടിരിക്കുന്ന ഉയര്‍ത്തിയ റോഡിലൂടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ താഴെയുള്ള റോഡിലൂടെ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ ബസിന്റെ സൈഡിലാണ് ഇടിച്ചതെന്നതിനാല്‍ വന്‍ അപകടം ഒഴിവായതായി പ്രദേശവാസികള്‍ പറയുന്നു. കാറില്‍ യാത്ര ചെയ്തവര്‍ക്ക് നിസാര പരിക്കുകളുണ്ട്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം തടസപ്പെട്ടു.