കോഴിക്കോട് അര്‍ധരാത്രി മദ്യപിച്ച് ബഹളം വെച്ച വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍; അറസ്റ്റിലായത് രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും


കോഴിക്കോട്: അര്‍ധരാത്രി മദ്യപിച്ച് ബഹളം വെച്ച വിദ്യാര്‍ഥികളെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്.

ഞായറാഴ്ച അര്‍ധരാത്രിയോടെ പുതിയറ പാളയം ജങ്ഷനു സമീപമുളള റോഡിലാണ് ഇവ ബഹളം വെച്ചത്. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ഇവരെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസിനെ ചീത്തവിളിക്കുകയും പുറത്തുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.