പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30നാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര നെല്ല്യാടിക്കണ്ടി പുറ്റം പൊയില്‍ അജോഷ്(36), പുറ്റം പൊയില്‍ നെല്ല്യാടിക്കണ്ടി അജിത്ത് കുമാര്‍ (46), പുറ്റംപൊയില്‍ ദേവപ്രിയ (19), പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ലതിക(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറ്റ്യാടി കുമ്പളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗത്തെ ഗ്ലാസും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.