റിക്രൂട്ട്മെന്റ് നടപടികളിൽ മുന്തിയ പരിഗണന വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌; ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന്‌ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്


Advertisement

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

Advertisement

അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

Advertisement
Advertisement

Description: Candidates should be vigilant against job scams: Kerala Devaswom Recruitment Board