അമിത വേഗത്തിലെത്തിയ ബസ് ഇന്നോവ കാറില്‍ ഇടിച്ച ശേഷം ബാങ്ക് കെട്ടിടത്തിന്റെ മതില്‍ തകര്‍ത്തു; കക്കട്ടില്‍ ഉണ്ടായ ബസ് അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കക്കട്ടില്‍: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

നിയന്ത്രണം വിട്ട സ്വകാര്യ ബസ് സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് പാഞ്ഞുകയറിയത്. ബാങ്കിന് മുന്നില്‍ നിന്ന ബൈക്കുകളും അപകടത്തില്‍ മറിഞ്ഞുവീണു. അപകടത്തില്‍ ബാങ്കിലുള്ളവര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

വീഡിയോ കാണാം: