പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ ഇരുപത്തിനാലുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി


തിരുവമ്പാടി: പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്നാങ്കയം കൊരട്ടിയില്‍ ടോം അഗസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിനാല് വയസായിരുന്നു.

ടോമിനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. രാത്രി ഏറെ വൈകിയും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ടോമിനെ കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്ന് പകലാണ് വീടിന് സമീപമുള്ള തോട്ടില്‍ ടോമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പൊന്നാങ്കയം കൊരട്ടിയില്‍ ഷാജിയുടെയും ലിസയുടെയും മകനാണ് ടോം. കിഷോര്‍, ആകാശ് എന്നിവരാണ് ടോം അഗസ്റ്റിന്റെ സഹോദരങ്ങള്‍.