വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് തടഞ്ഞ് എസ്.എഫ്.ഐ, സര്‍വ്വീസ് നിര്‍ത്തിവച്ച് ബസ്സുകള്‍


കൊയിലാണ്ടി: സര്‍വ്വീസ് നിര്‍ത്തി വച്ച് കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകള്‍. വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ ഒരു ബസ് എസ്.എഫ്.ഐ തടഞ്ഞതോടെയാണ് റൂട്ടിലെ എല്ലാ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിയത്.

കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ബസ് തടഞ്ഞത്. പ്രശ്‌നത്തിന് പരിഹാരമാകാതെ ബസ് വിടില്ല എന്ന് എസ്.എഫ്.ഐ നിലപാടെടുത്തു. ഇതോടെയാണ് റൂട്ടിലെ മറ്റ് ബസ്സുകളും സര്‍വ്വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.

മിന്നൽ പണിമുടക്കിനെ തുടർന്ന് കുടുങ്ങിയത്. വിദ്യാർത്ഥികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരും ഉൾപ്പെടെ നിരവധി പേരാണ് വീട്ടിലേക്ക് ഉൾപ്പെടെ പോകാൻ കഴിയാതെ കൊയിലാണ്ടിയിൽ കുടുങ്ങിയത്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച തുടരുകയാണ്.