കൊയിലാണ്ടി നഗരത്തിന് ശുഭ്ര ശോഭയേകി നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനം ഇന്ന്; കെ.ജി.എൻ.എ കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് ഇന്ന് സമാപനം


കൊയിലാണ്ടി: നഴ്സുമാർ ഒത്തുചേർന്നു, കെ.ജി.എൻ.എ കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടിയിൽ സമാപനം. ചർച്ചകളും മറുപടിയുമായി ഒത്തുകൂടിയ കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷീന കെ.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ അരുൺകുമാർ പി.വി, സിന്ധു കെ എന്നിവർ യോഗത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ബിന്ദു എ യും വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ റജിന പി യും അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത എ.എം സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ലാൽജി കെ.കെ നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന യാത്രയയപ്പ് യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് മഹിജ എ.ടി അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വളർച്ചയിൽ ഏറെ പങ്കു വഹിച്ചു സർവീസിൽ നിന്നും വിരമിച്ചവർക്കാണ് യോഗത്തിൽ യാത്രയയപ്പ് നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം ഷീജ കെ.ജെ യോഗത്തെ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി രതീഷ് പി.എസ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ജൂബിലി സി നന്ദിയും അർപ്പിച്ചു.

ഇന്ന് രാവിലെ പത്തു മണിക്ക് ജില്ലാ സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻ്റ് സി.ടി നുസൈബ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന് ശേഷം നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനം കൊയിലാണ്ടി നഗരത്തിന് ശുഭ്ര ശോഭയേകും. ബസ്‌സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റും എംഎൽഎയുമായ ടി.പി രാമകൃഷ്ണൻ നിർവഹിക്കും.

summary: Bright demonstration for the city of Koyalandi today where hundreds of nurses are lined up; KGNA Kozhikode 65th District Council meeting begins