ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്


Advertisement

ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

Advertisement

അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. കല്ല് നിറച്ച് വരികയായിരുന്ന ലോറി താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു.

Advertisement
Advertisement