ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം; പിഷാരികാവ് ഭക്തജന സമിതി


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ക്ഷേത്രപരിസരത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നും പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പെട്ടു. മാത്രമല്ല നാലമ്പല പുനരുദ്ധാരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Advertisement

കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തിന്‌ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. ബാലൻ പത്താലത്ത്, ഇ.ശ്രീകുമാരൻ നായർ, രാജീവൻ മഠത്തിൽ, ടി.ടി. നാരായണൻ, എടക്കണ്ടി സുനിൽകുമാർ, കൊണ്ടക്കാട്ടിൽ മുരളി, വിനയൻ കാഞ്ചന എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement

Description: Basic facilities should be provided for the devotees visiting the temple; Pisharikav Bhaktajana Samiti