വീണ്ടും കയ്യടി നേടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; മഴയെ അവഗണിച്ചും സ്റ്റേഷന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി (വീഡിയോ കാണാം)


കൊയിലാണ്ടി: സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക കാണിച്ച് വീണ്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശന കവാടം മുതല്‍ പി.ഡബ്ല്യു.ഡി റോഡ് വരെയുള്ള ഭാഗമാണ് ഇന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ വൃത്തിയാക്കിയത്. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ചാണ് തൊഴിലാളികള്‍ റോഡും പരിസരവും വൃത്തിയാക്കിയത്.

റെയില്‍വേയുടെ അനുമതിയോടെയും ശുചീകരണ തൊഴിലാളികളുടെ സഹകരണത്തോടെയുമാണ് റോഡ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ വൃത്തിയാക്കിയത്. നേരത്തേ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്കുള്ള ലിങ്ക് റോഡും ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. കാലങ്ങളായി തകര്‍ന്ന് കിടക്കുകയായിരുന്ന ഈ റോഡ് ശരിയാക്കുന്നതില്‍ അധികൃതരാരും ഇടപെടാതിരുന്നതിനെ തുടര്‍ന്നാണ് ഇതുവഴി സ്ഥിരം സഞ്ചരിക്കുന്ന റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുന്നിട്ടിറങ്ങി റോഡ് ഗതാഗത യോഗ്യമാക്കിയത്.

അനീഷ് കൊല്ലം, മനോജ് വിയ്യൂര്‍, നിഷാദ് മരുതൂര്‍, ദിനേഷ് നടുവത്തൂര്‍, വിജയകുമാര്‍ മലരൂര്‍, അനില്ഡ കുമാര്‍ കുറുവങ്ങാട്, ശൈലേഷ് പന്തലായനി, ഗിരീഷ് പന്തലായനി, ഫൈസല്‍ കുന്നോത്ത് മുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് വൃത്തിയാക്കിയത്. ഭാവിയിലും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടരുമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം: