Tag: Autoriksha Drivers

Total 6 Posts

ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം

മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍

‘ഇന്ധനം നിറയ്ക്കാൻ ഒന്‍പത് കിലോമീറ്റര്‍ അധികം ഓടേണ്ട അവസ്ഥയാണ്’;കൊയിലാണ്ടിയില്‍ സി.എന്‍.ജി പമ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു; എം.പിക്ക് നിവേദനം നല്‍കാനൊരുങ്ങി ഓട്ടോ തൊഴിലാളികള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സി.എന്‍.ജി പമ്പ് വേണമെന്ന ആവശ്യം ശക്തമാക്കി സി.എന്‍.ജി ഓട്ടോ തൊഴിലാളികള്‍. നിലവില്‍ പയ്യോളി, ചേമഞ്ചേരി, ഉള്ളിയേരി എന്നിവിടങ്ങളിലാണ് സിഎന്‍ജി പമ്പുകളുള്ളത്. ചേമഞ്ചേരിയില്‍ നിന്നാണ് മിക്ക ഓട്ടോ തൊഴിലാളികളും ഇന്ധനം നിറയ്ക്കുന്നത്. ഇന്ധനം ഗ്യാസ് നിറയ്ക്കുന്നതിനായി കുറഞ്ഞത് ഒന്‍പത് കിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പയ്യോളി, ഉള്ളിയേരി എന്നിവിടങ്ങളിലേക്കെത്താന്‍ ഇതിലും ദൂരം സഞ്ചരിക്കണമെന്നും

ധാർമ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി

കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച കാവുംവട്ടത്തെ നാലുവയസുകാരന്‍ ധാര്‍മ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷകള്‍ ഓടിയത് ധാര്‍മ്മികിന് വേണ്ടിയായിരുന്നു. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഇത്. ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷിജു കെ.കെയാണ് തുക കൈമാറിയത്. ധാര്‍മ്മിക് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാസില്‍,

കാരുണ്യത്തിന്റെ മൂന്ന് ചക്രങ്ങൾ; കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഇന്ന് സർവ്വീസ് നടത്തിയത് ഗുരുതര രോഗം ബാധിച്ച നാലു വയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായി

കൊയിലാണ്ടി: കാവുംവട്ടത്തെ ഓട്ടോറിക്ഷകളിൽ ഇന്ന് സഞ്ചരിച്ചവരെല്ലാം കാരുണ്യത്തിന്റെ ഭാഗമായിരിക്കുകയാണ്. ലുക്കീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലുവയസുകാരൻ ധാർമ്മികിന്റെ ചികിത്സയ്ക്കായാണ് ഇന്ന് കാവുംവട്ടത്തെ ഓട്ടോറിക്ഷകൾ ഓടിയത്. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന് ഓട്ടോറിക്ഷകൾ കുഞ്ഞു ധാർമ്മികിനായി ഓടിയത്. ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ

വീണ്ടും കയ്യടി നേടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; മഴയെ അവഗണിച്ചും സ്റ്റേഷന് സമീപത്തെ റോഡും പരിസരവും വൃത്തിയാക്കി (വീഡിയോ കാണാം)

കൊയിലാണ്ടി: സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക കാണിച്ച് വീണ്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. റെയില്‍വേ സ്‌റ്റേഷന്റെ പ്രവേശന കവാടം മുതല്‍ പി.ഡബ്ല്യു.ഡി റോഡ് വരെയുള്ള ഭാഗമാണ് ഇന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ വൃത്തിയാക്കിയത്. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ചാണ് തൊഴിലാളികള്‍ റോഡും പരിസരവും വൃത്തിയാക്കിയത്. റെയില്‍വേയുടെ അനുമതിയോടെയും ശുചീകരണ തൊഴിലാളികളുടെ സഹകരണത്തോടെയുമാണ് റോഡ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

കൊയിലാണ്ടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിന് ശാപമോക്ഷം നല്‍കി ഓട്ടോറിക്ഷാ തൊഴിലാളികള്‍; പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കി (വീഡിയോ കാണാം)

കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കി ഓട്ടോറിക്ഷാ തൊഴിലാളികള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന റോഡാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ശരിയാക്കിയത്. എല്ലാ വാതിലുകളിലും പലതവണ മുട്ടിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ റോഡ് കൂടുതലായി ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെ റോഡ്