Saranya KV

Total 566 Posts

വയനാട്ടില്‍ ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

വയനാട്: മാനന്തവാടി കുഴിനിലം ചെക് ഡാമിന് സമീപം വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന്‌ കോളനിയിലെ അഭിജിത്താണ്‌ മരിച്ചത്. പതിനാല് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും ഷോക്കേറ്റതാണെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

കുട്ടികളും രക്ഷിതാക്കളും ആടിപ്പാടി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കാപ്പാട്‌ തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റര്‍ ഉദ്ഘാടനം

കൊയിലാണ്ടി: കാപ്പാട്‌ തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ (വിആര്‍സി) ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ നിർവ്വഹിച്ചു. മുഖ്യാതിഥി മർവാൻ മുനവ്വർ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് എന്നിവ സ്വന്തമാക്കിയ മർവാൻ

കൊയിലാണ്ടി പയറ്റുവളപ്പിൽ ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: സുരേഷ് കുമാർ (ബിസിനസ്‌), ഗിരീഷ് കുമാർ (ബിസിനസ്‌), ഗീത. മരുമക്കൾ: പ്രേമലത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിന്ദു (ചെത്തുകടവ്), പരേതനായ ദാമോദരൻ (റിട്ട. സിവിൽ സപ്ലൈസ്).

ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും

ജിന്‍സി ബാലകൃഷ്ണന്‍ പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല

നടുറോഡില്‍ ബസ് നിര്‍ത്തി ഷര്‍ട്ടിന്‌ പിടിച്ചു; വടകര കുട്ടോത്ത് കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

വടകര: വടകര കുട്ടോത്ത് കുടുംബവുമായി സഞ്ചരിക്കുയായിരുന്ന കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. മൂരാട് സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ സാജിദ് കൈരളിക്കാണ് മര്‍ദ്ദനമേറ്റത്. തിരുവള്ളൂര്‍ റൂട്ടിലോടുന്ന ദേവനന്ദ എന്ന ബസിലെ ജീവനക്കാരനെതിരെയാണ് സാജിദ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ബസിന് സൈഡ്

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കാരയാട് സ്വദേശി ശ്യാംജിത്തിന്റെ ബൈക്കാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിര്‍ത്തിയിട്ട ബൈക്ക് ചൊവ്വാഴ്ച രാവിലെ 10മണിയോടെ എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. കെ.എല്‍ 52 ഡി 6845 നമ്പര്‍ ഹോണ്ട ഷൈന്‍ ബൈക്കാണ് മോഷണം പോയത്.

ലോകം നടുങ്ങിയ ദുരന്തത്തിന് ഇന്ന് 19 വയസ്; സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ മലയാളികള്‍

2004 ഡിസംബര്‍ 26! ലോകത്തെ കീഴ്‌മേല്‍ മറിച്ച സുനാമി ദുരന്തത്തിന് ഇന്ന്‌ 19 വയസ്. ആഞ്ഞടിച്ച രക്ഷാസതിരമാലകള്‍ അന്ന് കവര്‍ന്നെടുത്തത്‌ രണ്ടരലക്ഷം മനുഷ്യജീവനുകളായിരുന്നു. ഇന്തോനേഷ്യയിലെ സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട്‌ രാവിലെ ഏകദേശം 7.59നായിരുന്നു സുനാമിയുടെ തുടക്കം. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് 14 രാജ്യങ്ങളില്‍ നാശം വിതച്ചു. ഇന്തോനേഷ്യയില്‍ മാത്രം 1,76,000 ജീവനുകളാണ് തിരമാലകള്‍

ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 2023 – 24 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ലീല അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് വികസന സമിതി കൺവീനർ

തലശ്ശേരിയില്‍ ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു

കണ്ണൂര്‍: തലശ്ശേരി സ്‌റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍(24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ചു; തലശ്ശേരിയില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കൂളിബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് റസീന എസ്ഐ ദീപ്തിയെ ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുംപോകും വഴിയാണ് ഇവര്‍