Saranya KV

Total 566 Posts

‘നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക’; നന്തിയില്‍ പ്രതിഷേധ സായാഹ്നവുമായി സി.പി.ഐ.എം

കൊയിലാണ്ടി: നന്തി റെയില്‍ അടിപാത യാഥാര്‍ത്ഥ്യമാക്കുക, റെയില്‍ പാളം മുറിച്ചു കടക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അടിപാത യാഥാര്‍ത്ഥ്യമാവുംവരെ റെയില്‍ ബൗണ്ടറി വേലി കെട്ടികുടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സി.പി.ഐ.എം നന്തി ടൗണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നന്തിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാര്‍,

കൊയിലാണ്ടിയില്‍ ഓട്ടോതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ ഓട്ടോതൊഴിലാളികളുടെ മിന്നല്‍പണിമുടക്ക്. ഇന്ന് രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് പണിമുടക്ക്. രാത്രികാല സര്‍വ്വീസുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷകള്‍ രാത്രികാല സര്‍വ്വീസ് നടത്തരുത് എന്ന് കര്‍ശനമായി ഓട്ടോ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ചാണ് മിന്നല്‍മുടക്കിന് ആഹ്വാനം ചെയ്തത്‌.

പാട്ടും ഡാന്‍സും കൂടെ മാജിക്കും; നാടിന് ഉത്സവമായി വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷം

കൊയിലാണ്ടി: വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷം മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എ.വി.അനിൽകുമാർ അഭിരാമി അധ്യക്ഷത വഹിച്ചു. പി.വി.കെ.രാജൻ, മിനി കൃഷ്ണൻ, ടി.പി വേലായുധൻ, പി.വി സുരേന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ടി.പി.ബാബു സ്വാഗതവും ട്രഷറർ ടി.കെ.ഹർജിത് സാബു നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം ശ്രീജിത്ത് വിയ്യൂരിന്റെ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്‌

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിണറായി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ ഭീകര നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മഠത്തിൽ നാണു മാസ്റ്റർ, പി.രത്നവല്ലി, മഠത്തിൽ അബ്ദുറഹിമാൻ, വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, അൻവർ ഇയ്യഞ്ചേരി, കെ.പി

പന്തലായനി മണ്ണാത്ത് മാധവൻ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് മാധവൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ആനന്ദൻ, ബിന്ദു, ബീന. മരുമക്കൾ: ബീന (കായണ്ണ), ചന്ദ്രൻ (ബാലുശ്ശേരി), സുരേഷ് (പുതിയപുറം). സഹോദങ്ങൾ: മാധവി. പരേതരായ ഗോവിന്ദൻ, കുട്ടികൃഷ്ണൻ.

ഭക്തിസാന്ദ്രമായി കൊയിലാണ്ടി മരളൂർ മഹാദേവ ക്ഷേത്രത്തിലെ കിഴി സമർപ്പണം

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിലെ കിഴി സമർപ്പണം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. അൻപത് ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്നത്‌. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പുനരുദ്ധാരണ കമ്മിറ്റി

ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; ബസ് ഡ്രൈവര്‍ റിമാന്റില്‍

ഉള്ള്യേരി: ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ റിമാന്റില്‍. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന എടത്തില്‍ ബസ് ജീവനക്കാരനായ കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. പേരാമ്പ്രയില്‍ വച്ച് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ സ്‌ക്വാഡും അത്തോളി എസ്.ഐ മുഹമ്മദലിയും സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഉള്ള്യേരി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാലിനാണ്‌ മര്‍ദ്ദനമേറ്റത്.

പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഖദീജ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഖദീജ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: അസീസ്, ബഷീർ, റഷീദ്, സുഹറബീവി, സുബൈദ. മരുമക്കൾ: സലീന (തണ്ടേതാഴ), സഫിയ, റഹ്മത്ത് (ചങ്ങരംവള്ളി), നൗഷാദ് (തിക്കോടി), പരേതനായ ബഷീർ. സഹോദരങ്ങൾ: അമ്മദ്, പരേതരായ അബ്ദുള്ള, മൊയ്തീൻ. ഖബറടക്കം 12 മണിക്ക് മീത്തലക്കണ്ടി പള്ളിയിൽ.

എംഫില്‍ ബിരുദം അംഗീകൃതമല്ല, വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കരുത്, അറിയിപ്പുമായി യുജിസി

ന്യൂഡല്‍ഹി: എംഫില്‍ ഡിഗ്രി കോഴ്‌സ് നിര്‍ത്തലാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കരുതെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി). എംഫില്‍ കോഴ്‌സിന് ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യുജിസിയുടെ അറിയിപ്പ്. കൂടാതെ 2024-25 സെക്ഷനിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളോട് യുജിസി ആവശ്യപ്പെട്ടു. “എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ

പാലക്കാട് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77കാരന്‍ പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗിതാക്രമം. വില്ലൂന്നി സ്വദേശിയായ 77കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിഥിതൊഴിലാളികളുടെ മകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേക്ക് എടുത്തുകൊണ്ടുപോയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ