Saranya KV

Total 566 Posts

ഭക്തിസാന്ദ്രമായി കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിലെ ഇരിപ്പിട സമർപ്പണം

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഇരിപ്പിട സമർപ്പണം നടത്തി. കുറുവങ്ങാട് കൈലാസില്‍ എം.കെ ശങ്കരൻ, ഭാര്യ ലീലശങ്കരന്‍ എന്നിവരാണ് ക്ഷേത്രത്തിലേക്ക് ഇരിപ്പിട സമർപ്പണം നടത്തിയത്‌. ചടങ്ങിൽ ഇരുവരേയും, മാതൃസമിതി പ്രസിഡന്റ്‌ എം.ഇ വിജയലക്ഷ്മിയേയും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്‌ എ.പി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.ചോയിക്കുട്ടി, ഒ.മാധവൻ, വി.കെ ഗോപാലൻ, കെ.ജനാർദ്ദനൻ,

പേരാമ്പ്ര കല്‍പ്പത്തൂര്‍ ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂര്‍ ജുമാമസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ആമിന. മക്കള്‍: മുജീബ്(ദുബായ്) മുനീറ, മുംതാസ്. മരുമക്കള്‍: നാസര്‍(ഉള്ള്യേരി, അഷ്‌റഫ്(ആവള, കുട്ടോത്ത്), നസീമ(ആവള)സ. സഹോദരി ആയിശ.

കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്, വിശദമായി അറിയാം

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിയില്‍ കിളിയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. താല്‍പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് എത്തിച്ചരേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2765154.

ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതി: ഡയാലിസിസിന് ഇനിമുതല്‍ 4000രൂപ ധനസഹായം

കോഴിക്കോട്: വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രതിമാസ ധനസഹായം 3000 രൂപയിൽ നിന്ന് 4000 രൂപയായി വര്‍ധിപ്പിച്ചു. കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. 2012ല്‍ ആരംഭിച്ച പദ്ധതിയിലൂടെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി ഡയാലിസിസ് ധനസഹായം, വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്ക്

കൊല്ലം സമുദ്ര കളരികണ്ടിയിൽ വത്സല.കെ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്കൂൾ അദ്ധ്യാപിക കൊല്ലം സമുദ്ര കളരികണ്ടിയിൽ വത്സല.കെ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കെ.കെ രാമന്‍. അമ്മ: അമ്മാളു. ഭര്‍ത്താവ്‌: റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കളരികണ്ടിയിൽ സുരേഷ്ബാബു. മക്കൾ: അക്ഷയ് ബാബു (മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ). സഹോദരങ്ങൾ: വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ (ചങ്ങരംവെള്ളി), വിനോദ് (അധ്യാപകൻ

പുതുവത്സരത്തലേന്ന്‌ പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ മുറിയെടുത്തു; രാവിലെ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

മൂന്നാര്‍: പുതുവത്സരത്തലേന്ന്‌ പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തില്‍ എസ്.സനീഷിനെയാണ് പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതിക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് സനീഷ് ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതായി യുവതി മൊഴി

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്

വീണ്ടും റെക്കോഡ് സ്വന്തമാക്കി മലയാളികള്‍; ക്രിസ്മസ് പുതുവത്സരദിനങ്ങളില്‍ സംസ്ഥാനത്ത് വിറ്റത് 543 കോടിയുടെ മദ്യം

കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ സംസ്ഥാനത്ത് ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം, തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ് പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രവിപുരത്ത് 77 ലക്ഷവും ഇരിങ്ങാലക്കുട 76 ലക്ഷത്തിന്റെ മദ്യവില്‍പനയുമാണ്

ഭക്തിസാന്ദ്രം; കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന്‌ കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണ്ഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍. കൊടിയേറ്റത്തോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസൻമാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി. രണ്ടാം തീയതി വൈകുന്നേരം 4മണിക്ക്‌ ഇളനീർ കുലവരവ്, 6.30ന്

വെറ്റിലപാറയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്കേറ്റു

വെറ്റിലപ്പാറ: വെറ്റിലപ്പാറയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അമിത വേഗതയിലെത്തിയ ട്രാവലര്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വെറ്റിലപ്പാറയില്‍ ഏറെ നേരം ഗതാഗതതടസ്സം നേരിട്ടു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ട്രാവലര്‍ റോഡില്‍ നിന്നും മാറ്റിയാണ് ഗതാഗതം