Saranya KV
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു; സമരപരിപാടികളുമായി സംഘടനകൾ
കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലുമായുണ്ടാക്കിയ 25 വർഷക്കാലത്തെ പാട്ടക്കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായികപ്രേമികളും ജനപ്രതിനിധികളും വിവിധ സംഘടനകളുമെല്ലാം ഈ ആവശ്യവുമായി സമരത്തിന് ഒരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് എ.കെ.ജി സ്പോർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 22 ന് വൈകീട്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ
കേരളത്തിന് അഭിമാനം; പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചര്‍ച്ച’യ്ക്ക് അവതാരകയായി എത്തുന്നത് കോഴിക്കോട് സ്വദേശിനി
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി ഒരുക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ഇത്തവണ അവതാരകയായി എത്തുന്നത് മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കോട്ടൂളി സ്വദേശി മേഘ്‌ന എന്‍ നാഥിനാണ് അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി പരീക്ഷാ പേ ചര്‍ച്ചയുടെ അവതാരകയായി എത്തുന്നത്. ഡല്‍ഹിയില്‍ വച്ച് ഈ
‘കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം’; ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ വീൽചെയറിൽ നിന്നെഴുന്നേറ്റ് കണ്ണിയായി മൂടാടിയിലെ രജത് വിൽസന്‍
മൂടാടി: “വീല്‍ചെയറിൽ ഇരുന്ന് പങ്കെടുത്താൽ പോര…എനിക്ക് കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം “കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്നലെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് മൂടാടിയിലെ രജത് അച്ഛന്‍ വിൽസനോട് പറഞ്ഞ വാക്കുകളാണിത്. കേരളം ഒറ്റക്കെട്ടായി ഒരു മനസായി മനുഷ്യമതില്‍ തീര്‍ത്തപ്പോള്‍ ആ പോരാട്ടത്തില്‍ നിന്ന് രജത് എങ്ങനെ മാറി നില്‍ക്കാനാണ്. സെറിബ്രല്‍ പാള്‍സി രോഗബാധിതനായ രജത് ഇതാദ്യമായല്ല
കാട്ടുപോത്ത് ആക്രമണം; കക്കയം ഡാമില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു
കക്കയം: കാട്ടുപോത്ത് അക്രമണത്തെ തുടര്‍ന്ന് കക്കയത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തി. പെരുവണ്ണാമൂഴി കക്കയം റേഞ്ചിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ കക്കയത്ത് ഇന്ന് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തും. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞായിരിക്കും പരിശോധന. ഇന്നലെ ഉച്ചയോടെയായിരുന്നു കക്കയം ഡാം സൈറ്റ് സന്ദര്‍ശിക്കാനെത്തിയ എറണാകുളം സ്വദേശിയായ അമ്മയെയും മകളെയും കാട്ടുപോത്ത്
കൊയിലാണ്ടി എടക്കുളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൊയിലാണ്ടി: എടക്കുളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെടൂളി സുധീഷ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു ഇന്നലെ വൈകുന്നേരം 5മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: ഗ്രീഷ്മ. മകള്‍: അര്‍ച്ചന. അച്ഛന്‍: നെടൂളി ശേഖരന്‍ നായര്‍. അമ്മ: പുഷ്പ. അനിയന്‍ സുഭാഷ്(ഗള്‍ഫ്). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പില്‍.
ചേലിയയില്‍ മീന്‍പിടുത്തതിനിടയില്‍ തെങ്ങ് വീണ് തോണി തകര്‍ന്നു
കൊയിലാണ്ടി: ചേലിയയില്‍ മീന്‍പിടുത്തതിനിടില്‍ തെങ്ങ് കടപുഴകി വീണ് തോണി തകര്‍ന്നു. മൂന്ന് തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മത്സ്യത്തൊഴിലാളി ചേലിയ മലയില്‍ ശിവദാസന്റെ തോണിയാണ് തകര്‍ന്നത്. ഉള്ളൂര്‍പ്പുഴയില്‍ നിന്ന് മീന്‍ പിടിച്ച ശേഷം തോണി കരയിലേക്ക് അടുപ്പിക്കുമ്പോഴാണ് പുഴയോരത്തെ തെങ്ങ് മറിഞ്ഞു വീണത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; കോഴിക്കോട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പന്തീരാങ്കാവ്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂര്‍ക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. മുലപ്പാല്‍ കൊടുത്തതിന് ശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍
ഇനി സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങളിലേക്ക്; ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്തായി മൂടാടി
മൂടാടി: ഇന്റലിജെന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം പൂർത്തീകരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ജി.ഐ.എസ് അധിഷ്ഠിത പഞ്ചായത്ത് പ്രഖ്യാപനവും നവീകരിച്ച ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ജി ഐ എസ് മാപ്പിംഗ് പദ്ധതിയായാണ് ദൃഷ്ടി
അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; തിരുവങ്ങൂര്‍ സ്‌ക്കൂളിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ
കൊയിലാണ്ടി: വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവങ്ങൂര്‍ സ്‌ക്കൂള്‍ അധ്യാപകനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സ്‌ക്കൂളിലെ മലയാളം അധ്യാപകനായ സുബൈറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തിരുവങ്ങൂര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെങ്ങളം സ്വദേശിയായ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം അധ്യാപകനെതിരെ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. 16ന് രാവിലെ
‘കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് കർഷക തൊഴിലാളി ഫെഡറേഷന്റെ മാര്‍ച്ച്
മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി ബി.കെ.എം.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സികുട്ടിവ് അംഗം ആർ.ശശി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ ഉപാധിരഹിതമായി നൽകുക,